പ്രിയ വർഗീസിന്റെ നിയമനം: ഗവർണറെ നിയമപരമായി നേരിടാൻ വി.സി.; ചട്ടം വായിച്ച് വിശദീകരണം


നിയമപരമായി തന്നെ നേരിടുമെന്നാണ് ഇപ്പോൾ കണ്ണൂർ സർവകലാശാല വൈസ് ചാന്‍സ്‌ലര്‍ വ്യക്തമാക്കിയത്. 

ഡോ. ഗോപിനാഥ് രവീന്ദ്രൻ | Photo: Screengrab/ മാതൃഭൂമി ന്യൂസ്

കണ്ണൂർ: പ്രിയ വർഗീസിന്റെ നിയമനം ഗവർണർ സ്റ്റേ ചെയ്തതിനെ നിയമപരമായി നേരിടുമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാന്‍സ്‌ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ. വ്യാഴാഴ്ച അവധി ആയതിനാൻ മറ്റന്നാൾ തീരുമാനമെടുക്കുമെന്നും കോടതിയെ സമീപിക്കുമെന്നും വി.സി. മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂർ സർവകലാശാല നിയമത്തിലെ ചട്ടം 7(3) വായിച്ചാണ് വി.സിയുടെ പ്രതികരണം.

സർവ്വകലാശാലാ നിയമം വകുപ്പ് 7 (3)പ്രകാരമാണ് ഗവർണർ നിയമനത്തിൽ ഇടപെടൽ നടത്തിയത് എന്നാണ് വിശദീകരണം. വി.സിയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നാണ് ഇപ്പോൾ കണ്ണൂർ സർവകലാശാല വൈസ് ചാന്‍സ്‌ലര്‍ വ്യക്തമാക്കിയത്.

ചട്ടങ്ങൾ മറികടന്ന് പ്രിയ വർഗീസിന്റെ നിയമനം എന്ന വിമർശനങ്ങൾ വ്യാപകമായി ഉയർന്നിരുന്നതിന് പിന്നാലെയായിരുന്നു ഗവർണറുടെ ഇടപെടൽ.

Content Highlights: kannur vc explanation - priya varghese appointment stay


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


KSRTC

1 min

നേരിടാന്‍ കര്‍ശന നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി; ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

Sep 30, 2022

Most Commented