ഹൈക്കോടതി|File Photo: PTI
കൊച്ചി: കണ്ണൂര്‍ വി.സി നിയമനം ചോദ്യംചെയ്ത് നല്കിയ അപ്പീലില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയക്കും. പ്രത്യേക ദൂതന്‍വഴിയാണ് നോട്ടീസ് അയക്കുക. സര്‍ക്കാരിനും യൂണിവേഴ്സിറ്റിക്കും നേരിട്ടും കോടതി നോട്ടീസ് നല്കി. ഇത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ആണ് അപ്പീല്‍ പരിഗണിച്ചത്.
വിസി ഡോ. ഗോപിനാഥ് രവീന്ദ്രന് നോട്ടീസ് നല്‍കിയിട്ടില്ല. ഹര്‍ജിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നും കോടതി വ്യക്തമാക്കി. ക്രിസ്മസ് അവധിക്ക് ശേഷം അപ്പീല്‍ ഡിവിഷന് ബെഞ്ച് പരിഗണിക്കും.
ആദ്യ നിയമനവും പുനര്‍ നിയമനവും തമ്മില്‍ വ്യത്യാസമുണ്ടെന്നും അതിനാല്‍ ആദ്യ നിയമനം നല്കുമ്പോള് പാലിക്കേണ്ട നടപടിക്രമങ്ങള്‍ പുനര്‍ നിയമനത്തില്‍ പാലിക്കേണ്ടതില്ലെന്നും വിലയിരുത്തി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയതിനെയാണ് അപ്പീലില്‍ ചോദ്യം ചെയ്യുന്നത്. ക്വാ വാറന്റോ ഹര്‍ജി തള്ളിയതിനെതിരേ സര്‍വകലാശാലാ സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന് കീഴോത്ത്, അക്കാദമിക് കൗണ്‍സിലംഗം ഡോ. ഷിനോ പി. ജോസ് എന്നിവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.
ആദ്യ നിയമനവും പുനര്‍ നിയമനവും തമ്മില്‍ വ്യത്യാസമില്ലെന്നാണ് അപ്പീലില്‍ പറയുന്നത്. അതിനാല്‍ യു.ജി.സി. മാനദണ്ഡങ്ങളെല്ലാം പാലിക്കണം. ഇക്കാര്യത്തില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റി. 60 വയസ്സ് കഴിഞ്ഞയാളെ വി.സി.യായി നിയമിക്കാനാകില്ലെന്നാണ് ചട്ടം. പുനര്‍ നിയമന കാര്യത്തില്‍ പ്രായം ബാധകമല്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ വിലയിരുത്തല്‍ തെറ്റാണെന്നും അപ്പീലില്‍ പറയുന്നു.
Content Highlights: Kannur V.C. Appointment; High Court will send a notice to the Chancellor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..