കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറായി നിയമനം 


സി.കെ. വിജയന്‍| മാതൃഭൂമി ന്യൂസ് 

പ്രിയാ വർഗീസ്, കണ്ണൂർ സർവകലാശാല| Photo: Mathrubhumi

കണ്ണൂര്‍: സി.പി.എം. നേതാവ് കെ.കെ. രാകേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന് മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം. കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെതാണ് തീരുമാനം. മതിയായ അധ്യാപന യോഗ്യതയില്ലെന്ന കാരണം പറഞ്ഞ് മുന്‍പ് പ്രിയയുടെ നിയമനനീക്കം വിവാദമായിരുന്നു.

തിങ്കളാഴ്ച വൈകിട്ടോടെയാണ് പ്രിയാ വര്‍ഗീസിന് നിയമനം നല്‍കിയതായുള്ള ഔദ്യോഗിക വിവരം ലഭ്യമായത്. 2021 നവംബര്‍ മാസത്തിലാണ് പ്രിയാ വര്‍ഗീസിനെ നിയമിക്കാനുള്ള ശ്രമം കണ്ണൂര്‍ സര്‍വകലാശാല നടത്തിയത്. അത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പ്രിയയ്ക്ക് മതിയായ അധ്യാപനകാലയളവ് ഇല്ലെന്ന് ആരോപിച്ച്, പ്രത്യേകിച്ച് യു.ഡി.എഫ്. അനുകൂല സംഘടനകള്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് റാങ്ക് ലിസ്റ്റ് ഉള്‍പ്പെടെ മരവിപ്പിച്ചു. പിന്നീട് റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് പ്രിയയ്ക്ക് തന്നെയാണെന്ന വിവരവും പുറത്തുവന്നു. എന്നാല്‍ ഇത്രയും കാലം നിയമനം നടത്തിയിരുന്നില്ല. മരവിപ്പിച്ച ആ നിയമനമാണ് ഇപ്പോള്‍ സര്‍വകലാശാല അംഗീകരിച്ചിരിക്കുന്നത്.


Content Highlights: kannur university syndicate approves the appointment of kk rageshs wife priya varghese

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented