ഗവര്‍ണര്‍ മര്യാദയുടെ എല്ലാപരിധിയും ലംഘിക്കുന്നു; വിമര്‍ശനവുമായി കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo - Mathrubhumi archives

കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ്. ഗവര്‍ണറുടെ നടപടി അതിരുവിട്ടതും അപലപനീയമാണെന്നും സിന്‍ഡിക്കേറ്റ് അഭിപ്രായപ്പെട്ടു. ഗവര്‍ണര്‍ മര്യാദ ലംഘിച്ചുവെന്നും ഭരണഘടനാ പദവിയില്‍ ഇരിക്കുന്ന വ്യക്തിയില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും വാര്‍ത്താക്കുറിപ്പില്‍ സിന്‍ഡിക്കേറ്റ് വിമര്‍ശിച്ചു.

ഗവര്‍ണര്‍ സര്‍വകലാശാല പോരില്‍ അക്കമിട്ട മറുപടികളാണ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് വിമര്‍ശനമായി ഉന്നയിക്കുന്നത്. കണ്ണൂര്‍ വി.സിയെ ക്രിമിനല്‍ എന്ന് വിളിച്ചാണ് ഗവര്‍ണര്‍ സംസാരിച്ചത്. ഇത്തരം പദപ്രയോഗങ്ങള്‍ ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തിക്ക് ചേര്‍ന്നതല്ല. സര്‍വകലാശാലയുമായി ബന്ധപ്പെട്ട നിരവധി വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ വരുന്നുണ്ട്. വിവാദങ്ങള്‍ക്ക് ഊര്‍ജം കൂട്ടുന്ന രീതിയിലാണ് ഗവര്‍ണറുടെ പ്രതികരണങ്ങളെന്നും വിമര്‍ശനമുണ്ട്.



സര്‍വകലാശാലയുടെ പല ചട്ടങ്ങളും മനസ്സിലാക്കാതെയാണ് ഗവര്‍ണറുടെ നടപടികള്‍. പ്രിയ വര്‍ഗീസിന് നിയമനം നല്‍കുന്നതിന് മുന്നോടിയായി പുറപ്പെടുവിച്ച റാങ്ക് പട്ടിക ഗവര്‍ണര്‍ മരവിപ്പിച്ചത് ചട്ടങ്ങള്‍ മനസ്സിലാക്കാതെയാണ്. അടുത്തിടെ നടന്ന നിയമനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ഗവര്‍ണര്‍ പറയുന്നത് ചട്ടങ്ങള്‍ മനസ്സിലാക്കാതെയാണെന്നും സിന്‍ഡിക്കേറ്റ് വിമര്‍ശിക്കന്നു.

സേവ് യൂണിവേഴ്‌സിറ്റിയുടേയും ചില പ്രതിപക്ഷ കക്ഷികളുടേയും വാക്ക് കേട്ടാണ് പല നടപടിയും ഗവര്‍ണര്‍ സ്വീകരിക്കുന്നത്‌. ഇതിന്റെയൊക്കെ തുടര്‍ച്ചയായി വേണം വി.സിയെ ക്രമിനല്‍ എന്ന് വിളിച്ച ഗവര്‍ണറുടെ നടപടിയെ കാണാന്‍. അതോടൊപ്പം തന്നെ സര്‍വകലാശാല കുറഞ്ഞ കാലം കൊണ്ട് നേടിയ അംഗീകാരങ്ങള്‍ മറച്ചുവെച്ച് മര്യാദയുടെ പരിധി ലംഘിച്ചാണ് ഗവര്‍ണറുടെ പല നടപടികളെന്നും സിന്‍ഡിക്കേറ്റ് വിമര്‍ശിച്ചു.

ഗവര്‍ണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വി.സിക്കെതിരെ പോലീസില്‍ പരാതിയും ലഭിച്ചു. വിസിക്ക് എതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത് ലോയേഴ്‌സ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്‍് ആണ്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ തനിക്കെതിരെ ആക്രമണത്തിന് വി.സി ഗൂഡാലോചന നടത്തിയെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ സിറ്റി കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

Content Highlights: kannur university, governor, syndicate


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented