കണ്ണൂര്‍ സര്‍വകലാശാല വെബ്സൈറ്റില്‍നിന്ന് 30,000-ല്‍ അധികം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നു


റിബിന്‍ രാജു| മാതൃഭൂമി ന്യൂസ് 

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കരയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് | ഫോട്ടോ: റിദിൻ ദാമു

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയിലെ മുപ്പതിനായിരത്തില്‍ അധികം വിദ്യാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നു. ഹാക്കര്‍ ഡാര്‍ക്ക് വെബ്ബില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ കണ്ടെത്തിയത് കൊച്ചിയിലെ സ്വകാര്യ സൈബര്‍ സുരക്ഷാ ഏജന്‍സിയാണ്. സര്‍വകലാശാല വെബ്‌സൈറ്റിന്റെ പിഴവുമൂലം വിവരങ്ങള്‍ ചോര്‍ന്നതാണെന്നാണ് നിഗമനം.

കൊച്ചിയിലെ ഒരു സൈബര്‍ സുരക്ഷാ ഏജന്‍സി നടത്തിയ പരിശോധനയിലാണ് കണ്ണൂര്‍ സര്‍വകലാശാലയിലെ 2018 മുതല്‍ 2022 വരെയുള്ള മുപ്പതിനായിരത്തിലധികം വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയത്. ഹാക്കര്‍മാര്‍ അവരുടെ ഒരു ഫോറത്തില്‍ ഇത് പ്രദര്‍ശിപ്പിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ ഈ സൈബര്‍ സുരക്ഷാ സ്ഥാപനം നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികളുടെ ആധാര്‍ നമ്പറുകള്‍, ഫോട്ടോ, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്ളതായി കണ്ടെത്തിയത്. സര്‍വകലാശാലയുടെ അപേക്ഷാ ഫോം പൂരിപ്പിക്കുന്ന സമയത്ത് നല്‍കിയിരിക്കുന്ന മുഴുവന്‍ വിവരങ്ങളും ചോര്‍ന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാല നടപടി എടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിനും സിറ്റി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കി. വിവരം ചോര്‍ന്ന കാലത്തെ വിവരങ്ങള്‍ ഡാറ്റാ ബേസില്‍നിന്ന് നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

Content Highlights: kannur university students information hacked


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented