കണ്ണൂർ സർവകലാശാല | Photo-Latheesh Poovathur
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ സമ്പ്രദായം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കെപിസിടിഎ. പരീക്ഷയ്ക്കു മുമ്പ് ചോദ്യപേപ്പറുകള്‍ സെന്‍ററുകളിലേക്ക് ഇ-മെയിലായി അയച്ചുകൊടുക്കുന്ന രീതിയിലൂടെ അട്ടിമറിക്കുള്ള സാധ്യതയുണ്ടെന്നും അതിനു പകരം പഴയ സംവിധാനത്തിൽത്തന്നെ പരീക്ഷ നടത്തണമെന്നും കെപിസിടിഎ കണ്ണൂര്‍ മേഖലാ കമ്മിറ്റി വ്യക്തമാക്കി.
വ്യാജരേഖ ഉപയോഗിച്ച് അധ്യാപകരായവര്‍ കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ചില കോളേജുകളില്‍ പഠിപ്പിച്ചിട്ടുണ്ട് എന്നും അവര്‍ മൂല്യനിര്‍ണയ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നുമുള്ള തെളിവുകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ രണ്ടര മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പറുകള്‍ ഇ-മെയിലായി കോളേജിലേക്ക് അയച്ചുകൊടുക്കുന്ന പരിഷ്‌കരിച്ച പരീക്ഷാ സമ്പ്രദായം അട്ടിമറിയുടെ വ്യക്തമായ സാധ്യതകളാണ് തുറന്നിടുന്നതെന്ന് കെപിസിടിഎ ആരോപിച്ചു.
പരിഷ്‌കരിച്ച പരീക്ഷാ സമ്പ്രദായത്തിലൂടെ രണ്ടര മണിക്കൂര്‍ മുമ്പ് ചോദ്യപേപ്പറുകള്‍ പ്രിന്‍സിപ്പലിന് ലഭിക്കും. പ്രിന്‍സിപ്പൽ ഇത്തരം ജോലികളില്‍ ചുമതലപ്പെടുത്തുന്ന അധ്യാപകര്‍ ഇതുപോലെ വ്യാജന്മാരാണെങ്കില്‍ തീര്‍ച്ചയായും വേണ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ ചോര്‍ത്തി നല്‍കിയിരിക്കും. വേണ്ടപ്പെട്ട വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചെടുക്കാൻ വേണ്ടിയുള്ള നീക്കത്തിന്റെ ഭാഗമായി വലിയ ഗൂഢാലോചന സര്‍വകലാശാല ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയിട്ടുണ്ട്. വേണ്ടത്ര പഠനം ഇല്ലാതെയാണ് നിരുത്തരവാദപരമായ ഇത്തരമൊരു സമീപനം സര്‍വ്വകലാശാല കൈക്കൊണ്ടതെന്നും കെപിസിടിഎ ആരോപിച്ചു.
പുറത്തുവന്ന കാര്യങ്ങളുടെ ഗൗരവം ഉള്‍ക്കൊണ്ട് ചോദ്യപേപ്പറുകള്‍ കോളേജുകളിലേക്ക് ഇ-മെയിലായി അയച്ചുകൊടുക്കുന്ന സമ്പ്രദായം സര്‍വ്വകലാശാല ഉപേക്ഷിക്കണമെന്നും കൂടുതല്‍ സുരക്ഷിതമായ പഴയ സംവിധാനത്തിലൂടെ പരീക്ഷകള്‍ നടത്തണമെന്നും ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ. ഷിനോ പി. ജോസ്, ലത ഇ. എസ്, ഡോ. പ്രകാശ് വി. എന്നിവര്‍ ആവശ്യപ്പെട്ടു.
നൂറുകണക്കിന് കോളേജുകള്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പരീക്ഷാ സമ്പ്രദായം പുതുക്കുമ്പോള്‍ നടത്തേണ്ട കൂടിയാലോചനകള്‍ ഉണ്ടായില്ല. വൈസ് ചാന്‍സലറുടെ പിടിവാശി നടപ്പാക്കുകയായിരുന്നെന്നും കെപിസിടിഎ കണ്ണൂര്‍ മേഖലാ പ്രസിഡന്റ് ഡോ. ഷിനോ പി. ജോസ് അറിയിച്ചു.
Content Highlights: kannur university should reconsider current examination system says kpcta


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..