കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ വിവാദം: പരീക്ഷാ കണ്‍ട്രോളര്‍ നാളെ സ്ഥാനമൊഴിയും


കണ്ണൂർ സർവകലാശാല, പി.ജെ. വിൻസെന്റ്| Photo: Mathrubhumi

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ തലേവര്‍ഷത്തെ ചോദ്യപേപ്പര്‍ അതേപോലെ ആവര്‍ത്തിച്ച സംഭവത്തിനു പിന്നാലെ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി.ജെ. വിന്‍സെന്റ് സ്ഥാനം ഒഴിയുന്നു. പരീക്ഷാ കണ്‍ട്രോളര്‍ ആയുള്ള ഡെപ്യൂട്ടേഷന്‍ റദ്ദാക്കണമെന്ന ആവശ്യം വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ അംഗീകരിച്ചതിന് പിന്നാലെയാണ് സ്ഥാനം ഒഴിയുന്നത്. ചൊവ്വാഴ്ച സ്ഥാനം ഒഴിയുന്ന വിന്‍സെന്റ്, ബുധനാഴ്ച തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അധ്യാപക തസ്തികയിലേക്ക് മടങ്ങും.

സൈക്കോളജി പരീക്ഷയുടെ രണ്ടു ചോദ്യപേപ്പറുകള്‍ ആവര്‍ത്തിക്കുകയും ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറില്‍ 95 ശതമാനം ചോദ്യങ്ങള്‍ മുന്‍വര്‍ഷത്തെ ചോദ്യപേപ്പറില്‍നിന്ന് ആവര്‍ത്തിക്കുകയും ചെയ്തതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇതിന് പിന്നാലെ പരീക്ഷാ കണ്‍ട്രോളര്‍ക്കെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Also Read

വിസ്മയ കേസ്: കിരൺ കുമാർ കുറ്റക്കാരൻ; ശിക്ഷാവിധി ...

വിജയ് ബാബുവിന് പോലീസിന്റെ അന്ത്യശാസനം; ...

ബി.എസ് സി. സൈക്കോളജി മൂന്നാംസെമസ്റ്ററിലെ സൈക്കോളജി ഓഫ് ഇന്‍ഡിവിജ്വല്‍ ഡിഫറന്‍സസ്, ന്യൂറോ ബയോളജിക്കല്‍ പെര്‍സ്‌പെക്ടീവ് എന്നീ പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് കഴിഞ്ഞവര്‍ഷത്തേത് ആവര്‍ത്തിച്ചത്. തുടര്‍ന്ന് സര്‍വകലാശാല ഈ പരീക്ഷകള്‍ റദ്ദാക്കി. തൊട്ടുപിന്നാലെ നടന്ന ബി.എസ് സി. ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറിലും ആവര്‍ത്തനമുണ്ടായി. 40 മാര്‍ക്കിന്റെ ചോദ്യപേപ്പറില്‍ 34 മാര്‍ക്കിന്റേതും കഴിഞ്ഞവര്‍ഷത്തെ ചോദ്യങ്ങളായിരുന്നു. ഇതും വിവാദം രൂക്ഷമാകാന്‍ കാരണമായി.

Content Highlights: kannur university question paper controversy: examination controller will step down

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented