റിസര്‍ച്ച് സ്‌കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ല; പ്രിയ വര്‍ഗീസ് വിവാദത്തില്‍ സര്‍വകലാശാല


പ്രിയ വർഗീസ്

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമന വിവാദത്തില്‍ വിശദീകരണവുമായി കണ്ണൂര്‍ സര്‍വകലാശാല. റിസര്‍ച്ച് സ്‌കോര്‍ കൂടിയതുകൊണ്ട് നിയമനം ലഭിക്കണമെന്നില്ലെന്നും അതിനാല്‍ സ്‌കോര്‍ കൂടിയ ആള്‍ തഴയപ്പെട്ടു എന്ന വാദത്തില്‍ കഴമ്പില്ലെന്നും സര്‍വകലാശാല വൈസ് ചാന്‍സലര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവുള്ള പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്‍കുക എന്ന മുന്‍വിധിയോടെയാണ് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തിയതെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സര്‍വകലാശാലയുടെ വിശദീകരണം.

യു.ജി.സി. നിയമത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയ്ക്ക് അപേക്ഷിക്കാന്‍ മറ്റു യോഗ്യതകള്‍ക്കൊപ്പം 75 റിസര്‍ച്ച് സ്‌കോര്‍ മതിയെന്നും ഈ സ്‌കോര്‍ കൂടുതതുകൊണ്ട് മാത്രം നിയമനം ലഭിക്കണമെന്നില്ലെന്നുമാണ് സര്‍വകലാശാലയുടെ വാദം. അധ്യാപക തസ്തികകളിലേക്ക് സര്‍വകലാശാല തയ്യാറാക്കിയ ഓണ്‍ലൈന്‍ അപേക്ഷയില്‍ അപേക്ഷാര്‍ഥി നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പബ്ലിക്കേഷനുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് സോഫ്റ്റ് വെയര്‍ സ്‌കോര്‍ കണക്കാക്കുന്നത്. യോഗ്യതയുള്ളവര്‍ മാത്രമേ നിയമിക്കപ്പെടുകയുള്ളുവെന്ന് ഉറുപ്പുവരുത്തിയിട്ടുണ്ടെന്നും സര്‍വകലാശാല വ്യക്തമാക്കി.

വിവരാവകാശ നിയമപ്രകാരം ലഭിച്ച നിര്‍ണായക രേഖകളിലാണ് നിയമനത്തിലെ ക്രമക്കേട് പുറത്തുവന്നിരുന്നത്. അഭിമുഖത്തില്‍ പങ്കെടുത്ത ആറുപേരില്‍ ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ക്കുള്ള റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കൂടുതലുള്ളത് ജോസഫ് സ്‌കറിയ എന്നയാള്‍ക്കാണ്, 651 പോയന്റ്. പ്രിയ വര്‍ഗീസിനുള്ളത് 156 പോയന്റ് മാത്രമാണെന്നും രേഖകളില്‍ പറയുന്നു. അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് പ്രിയയ്ക്കാണ്. ഉയര്‍ന്ന റിസര്‍ച്ച് സ്‌കോറുള്ള മറ്റുള്ളവര്‍ക്ക് അഭിമുഖത്തില്‍ പ്രിയയെക്കാള്‍ കുറവ് മാര്‍ക്കാണ് നല്‍കിയതെന്നും രേഖകളില്‍ വ്യക്തമായിരുന്നു. ഇതുസംബന്ധിച്ച വിവരാവകാശ രേഖകള്‍ സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയില്ലെന്ന് സേവ് യൂണിവേഴ്സിറ്റി കമ്മിറ്റി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഏറ്റവും കുറവ് അധ്യാപന പരിചയവും പ്രിയ വര്‍ഗീസിനായിരുന്നു.

Content Highlights: kannur university explanation in priya varghese appointment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented