ഹൈക്കോടതി, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | photo: mathrubhumi
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനത്തില്‍ ഗവര്‍ണറുടെ നിലപാട് ശരിവെച്ച് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അംഗങ്ങളുടെ നിയമനം ചോദ്യംചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച രജിസ്ട്രാറുടെ നടപടി സര്‍വകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതി നീരീക്ഷിച്ചു. ഓഗസ്റ്റ് 11-നായിരുന്നു സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഈ നടപടി നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷണം വന്നതോടെ വിഷയത്തില്‍ ഗവര്‍ണറുടെ വാദമാണ് ശരിയെന്ന് തെളിയുകയാണ്. ചാന്‍സലര്‍ക്കാണ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.
നേരത്തെ ഗവര്‍ണര്‍ കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും ചാന്‍സലര്‍ക്കാണ് ബോര്‍ഡ് ഓഫ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരമെന്ന് വ്യക്തമാക്കിയിരുന്നു. ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളെ നിയമിക്കുക മാത്രമാണ് സര്‍വകലാശാല ചെയ്യേണ്ടത്. എന്നാല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടെന്നായിരുന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ കോടതിയെ അറിയിച്ചത്. ഈ റിപ്പോര്‍ട്ട് ശരിവെച്ചാണ് നിയമനങ്ങളില്‍ ചട്ടലംഘനമുണ്ടെന്ന് കോടതി നിരീക്ഷിച്ചത്.
കേസ് ജനുവരി 17ന് കോടതി വീണ്ടും പരിഗണിക്കും.
content highlights: kannur university board of studies controversy, high court interim order
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..