ഈ സര്‍വകലാശാലയില്‍ അക്ഷരങ്ങള്‍ മാത്രമല്ല കാപ്പിയുമുണ്ടാകുന്നുണ്ട്


പി.രഞ്ജിത്ത്

സർവകലാശാലകളിൽനിന്ന് ഇപ്പോൾ അക്ഷരങ്ങൾ മാത്രമല്ല, ആശയങ്ങളുമുണ്ടാകുന്നുണ്ട്. ഇത്തരമൊരു ആശയത്തിൽ നിന്നാണ് കണ്ണൂർ സർവകലാശാലയിലെ എം.ബി.എ. വിദ്യാർഥികൾ ‘യൂണി കോഫി’ കാപ്പിപ്പൊടി ഉത്പാദനവും വിപണനവും തുടങ്ങിയത്. ഇതേക്കുറിച്ചാണ് ഇന്നത്തെ ‘ഹായ് കണ്ണൂർ.’

യൂണികോഫിക്ക് പിന്നിലെ വിദ്യാർഥികൾ

ഇനിയൊരു കോഫിയായാലോ? എന്ന ചോദ്യത്തിന് 'യൂണി കോഫി'യല്ലേ എന്ന് കണ്ണൂരിലുള്ളവര്‍ പറഞ്ഞാല്‍ അത്ഭുതപ്പെടാനില്ല. കണ്ണൂര്‍ സര്‍വകലാശാല എം.ബി.എ. വിദ്യാര്‍ഥികള്‍ തുടങ്ങിവച്ച 'യൂണി കോഫി' കണ്ണൂരിന്റെ കോഫി ബ്രാന്‍ഡ് ആകാനൊരുങ്ങുകയാണ്.

സര്‍വകലാശാല ടെക്നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററാണ് കാപ്പിപ്പൊടി പുറത്തിറക്കുന്നത്. ഉത്പാദനം മുതല്‍ വിപണനംവരെയുള്ള വിവിധ ഘട്ടങ്ങളില്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികളാണ് പങ്കാളികളാകുന്നത്.

എങ്ങനെ യൂണി കോഫി

വയനാട്, ആലക്കോട് മേഖലയിലെ കാപ്പി കര്‍ഷകരില്‍നിന്ന് നേരിട്ട് കാപ്പിക്കുരു ശേഖരിച്ച് പൊടിച്ച് പായ്ക്കറ്റുകളിലാക്കിയാണ് വിപണിയിലെത്തിക്കുന്നത്. വയനാട്ടിലെ ഫാക്ടറിയിലാണ് പൊടിക്കുന്നത്. 200 ഗ്രാമിന്റെ പായ്ക്കറ്റുകളാണ് ആദ്യമെത്തിയത്. രണ്ട് വിഭാഗങ്ങളിലായി 200, 250 രൂപയാണ് വില. ഇപ്പോള്‍ 100 ഗ്രാമിന്റെ പായ്ക്കറ്റാണ് പുറത്തിറക്കുന്നത്. 120, 140 രൂപയാണ് വില. ആദ്യഘട്ടത്തില്‍ കോളേജുകളിലാണ് വില്പന. വൈകാതെ സര്‍വകലാശാല താവക്കര കാമ്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററില്‍ കോഫി സെന്റര്‍ തുടങ്ങും.

പിറകില്‍ ഇവരാണ്

സെനവേറ്റിവ് എന്ന സ്റ്റാര്‍ട്ടപ്പിന്റെ സഹകരണത്തോടെ പാലയാട് കാന്പസിലെ എം.ബി.എ. വിദ്യാര്‍ഥികളാണ് നേതൃത്വം വഹിക്കുന്നത്. മാങ്ങാട്ടുപറമ്പ്, നീലേശ്വരം, സെന്ററുകളിലെയും പറശ്ശിനിക്കടവ് ഐ. സി.എം. കോളേജിലെയും എം.ബി.എ. വിദ്യാര്‍ഥികളും സഹകരിക്കുന്നുണ്ട്.

കുട്ടികള്‍ തന്നെയാണ് വില്‍പ്പന നടത്തുന്നത്. അതിന് അവര്‍ക്ക് നിശ്ചിത ശതമാനം കമ്മിഷനും ലഭിക്കും. കണ്ണൂരിലെ നാണ്യവിളകളും സുഗന്ധദ്രവ്യങ്ങളും ഉത്പന്നമാക്കുന്ന തുടര്‍പദ്ധതികളും ഇവരുടെ മുന്നിലുണ്ട്.

• 'യൂണി കോഫി'യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സര്‍വകലാശാലയിലെ എം.ബി.എ. വിദ്യാര്‍ഥികള്‍

പ്രായോഗികതലം

ഉത്പാദനം മുതല്‍ വിപണനംവരെയുള്ള എല്ലാ കാര്യങ്ങളും ചെയ്തത് വിദ്യാര്‍ഥികളാണ്. ക്ലാസില്‍ പഠിക്കുന്ന കാര്യങ്ങള്‍ എങ്ങനെ പ്രായോഗികതലത്തില്‍ വിജയിപ്പിക്കാമെന്ന് മനസ്സിലായി.

കെ.പി.സഹന,

രണ്ടാം വര്‍ഷ എം.ബി.എ., പാലയാട് കാമ്പസ്

അംഗീകരിച്ചതില്‍ സന്തോഷം

യൂണികോഫി വില്‍പ്പന കാമ്പയിന്റെ ഭാഗമായിരുന്നു. ഞങ്ങളുടെ ഉത്പന്നം പൊതുജനം അംഗീകരിക്കുന്നത് കണ്ടപ്പോള്‍ സന്തോഷം തോന്നി.

പി.അനുപമ,

രണ്ടാം വര്‍ഷ എം.ബി.എ., പാലയാട് കാമ്പസ്

യോഗം വിളിക്കും

കണ്ണൂരിന്റെ ബ്രാന്‍ഡാക്കി മാറ്റും. കയറ്റുമതിസാധ്യതകള്‍ ആരായും. കണ്ണൂര്‍ വിമാനത്താവളത്തില്‍ ഔട്ട്്‌ലറ്റ് ലഭ്യമാക്കും. കാപ്പി കര്‍ഷകരുടെയും 'യൂണികോഫി'യുമായി സഹകരിക്കുന്നവരുടെയും യോഗം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിളിക്കും.

പി.പി.ദിവ്യ,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ആമസോണിലും സൗകര്യമൊരുക്കും

സൂപ്പര്‍മാര്‍ക്കറ്റുകളുമായി സംസാരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആമസോണിലും സൗകര്യമൊരുക്കും. ഓണം പ്രദര്‍ശന വിപണനമേളയില്‍ സ്റ്റാള്‍ ഒരുക്കും. വാങ്ങിക്കാന്‍ 7306043391 എന്ന നമ്പറില്‍ വിളിക്കാം.

ഡോ. യു. ഫൈസല്‍

സര്‍വകലാശാല ഓണ്‍ട്രപ്രനേര്‍ഷിപ്പ് കോ ഓര്‍ഡിനേറ്റര്‍

• 'യൂണി കോഫി'യുടെ പായ്ക്കറ്റ്

Content Highlights: Kannur University

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented