ട്രെയിന്‍ തീവെപ്പ്: പ്രതിയുടെ അറസ്റ്റ് ഉടന്‍, കേരള പോലീസ് സംഘം കൊല്‍ക്കത്തയില്‍


1 min read
Read later
Print
Share

ഐ.ജി ധീരജ് കുമാർ ഗുപ്ത സംഭവസ്ഥലത്ത് എത്തിയപ്പോൾ | ഫോട്ടോ - സി. സുനിൽകുമാർ, മാതൃഭൂമി

കണ്ണൂർ: ട്രെയിൻ തീവെപ്പുകേസിൽ ഉത്തരമേഖലാ ഐ.ജി. നീരജ്കുമാർ ഗുപ്തയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. റെയിൽവേ പോലീസും കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. യോഗത്തിനുശേഷം ഐ.ജി. മാധ്യമങ്ങളെ കാണും.

പോലീസിന്റെ കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശിയായ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. പ്രതിയുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് കേരള പോലീസ് കൊൽക്കത്തയിലെത്തിയിട്ടുണ്ട്. കണ്ണൂർ സിറ്റി സി.ഐ ബിജു പ്രകാശും സംഘവുമാണ് കൊൽക്കത്തയിൽ എത്തിയത്.

തീവെച്ച ട്രെയിനിലെ ബോഗിയിൽ ഐ.ജി. നീരജ്കുമാർ ഗുപ്ത നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. റെയിൽവേ പോലീസ് എസ്.പി. പ്രേമചന്ദ്രൻ, കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ അജിത്കുമാർ എന്നിവരും ഐ.ജിയെ അനുഗമിച്ചു. പരിശോധനകൾക്കു പിന്നാലെയാണ് യോഗം ചേർന്നത്.

കസ്റ്റഡിയിലുള്ള ബംഗാൾ സ്വദേശി നേരത്തേ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പാളത്തിനു സമീപം ചവറുകൾ കൂട്ടിയിട്ട് കത്തിച്ചിരുന്നു. അന്ന് ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് അറിയിച്ച് പോലീസ് കേസെടുത്തിരുന്നില്ല. ഫോറൻസിക് പരിശോധനയിൽ ഇയാളുടെ വിരലടയാളങ്ങളടക്കം പരിശോധിച്ച് സ്ഥിരീകരണം നടത്തിയിരുന്നു.സി.സി.ടി.വി. ദൃശ്യങ്ങളും ഇയാൾക്ക് കുരുക്കായി.

Content Highlights: kannur train fire, high level meeting under the aegis of ig, police

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vn vasavan

കരുവന്നൂര്‍: ആധാരങ്ങള്‍ ED കൊണ്ടുപോയി, തിരികെക്കിട്ടാതെ എങ്ങനെ പണംകൊടുക്കും? സഹകരണമന്ത്രി

Sep 28, 2023


പിണറായി വിജയന്‍, എം.കെ. കണ്ണന്‍

1 min

എം.കെ കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടു; കൂടിക്കാഴ്ച EDക്ക് മുന്നില്‍ ഹാജരാകുന്നതിന് തൊട്ടുമുമ്പ്

Sep 29, 2023


ഗോവിന്ദ് വീടുവിട്ടു പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം, കുട്ടിയെ കണ്ടെത്തിയപ്പോള്‍ |

1 min

'കളര്‍പെന്‍സില്‍ സുഹൃത്തിന് നല്‍കണം'; കത്തെഴുതിവച്ച് വീടുവിട്ടിറങ്ങിയ 13-കാരനെ കണ്ടെത്തി

Sep 29, 2023


Most Commented