വയനാട് കുപ്പാടിത്തറയിൽ മയക്കുവെടിവെച്ചു പിടിച്ച കടുവയെ സുൽത്താൻബത്തേരി പച്ചാടിയിലെ വന്യമൃഗസംരക്ഷണ പരിപാലനകേന്ദ്രത്തിൽ കൊണ്ടുവന്നപ്പോൾ |ഫോട്ടോ: എം.വി. സിനോജ്
കോഴിക്കോട്: വയനാട്ടില്‍ മയക്കുവെടിവെച്ച് പിടികൂടിയത് കണ്ണൂര്‍ ആറളത്ത് കണ്ട അതേ കടുവ തന്നെയാണെന്ന് സൂചന. രണ്ടും തമ്മിലുള്ള സാമ്യങ്ങള്‍ ഏറെയാണ്. കാല്‍പ്പാടുകള്‍, തേറ്റ, തൂക്കം, നീളം തുടങ്ങിയവ നിരക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആറളത്ത് കണ്ട അതേ കടുവയേയാണ് വയനാട്ടില്‍ പിടികൂടിയത് എന്ന പ്രാഥമിക നിഗമനത്തിലേക്ക് വനം വകുപ്പ് എത്തുന്നത്.
തിരിച്ച് പെട്ടന്ന് കാടുകയറുന്ന പ്രകൃതമല്ല ഈ കടുവയുടേതന്നും വനം വകുപ്പിന് നിഗമനം ഉണ്ട്. ഇന്നലെ വരെ ആറളത്ത് തിരച്ചില്‍ നടത്തുകയും കൂട് ഉള്‍പ്പെടെ സ്ഥാപിക്കുകയും ചെയ്തെങ്കിലും കടുവ ആറളം വനത്തില്‍ ഉണ്ടെന്നതിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
രണ്ടിടത്തും കണ്ടത് ഒരേ കടുവ ആണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ എന്പിസിഎ ഡാറ്റയും പിടി കൂടിയ കടുവയുടെ വിവരങ്ങളും ഒത്തു നോക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഔദ്യോഗിക റിപ്പോര്‍ട്ടിലൂടെ മാത്രമേ ഇത് സ്ഥിരീകരിക്കാനാകൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷ.
Content Highlights: kannur, tiger, wayanad tiger
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..