സിസിടിവി ദൃശ്യത്തിൽ നിന്ന്
തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ തെരുവുനായക്കൂട്ടത്തിന്‍റെ ആക്രമണത്തില്‍ നിന്ന് കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഏഴാംമൈല്‍ പ്ലാത്തോട്ടം റോഡില്‍ മരമില്ലിന് സമീപത്ത് തിരുവോണദിവസമാണ് സംഭവം.
മുടി മുറിക്കാനായി പോയ കുട്ടികളെ തെരുവുനായ്ക്കള്‍ ഓടിക്കുകയായിരുന്നു. പതിനഞ്ചോളം നായ്ക്കളുടെ കൂട്ടമാണ് ഓടിച്ചതെന്ന് രക്ഷപ്പെട്ടോടിയ ഷഹബാന്‍ പറഞ്ഞു. റോഡിന് സമീപത്തെ മന്‍സൂര്‍ എന്നയാളുടെ വീടിന്റെ ഗേറ്റ് തുറന്ന് ഓടിക്കയറിയതുകൊണ്ടുമാത്രമാണ് ഇരുവരും നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. മന്‍സൂറിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
Content Highlights: Kannur Taliparamba stray dog attack viral video
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..