കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട് നിലവിലുള്ള അന്വേഷണത്തില്‍ തൃപ്തമല്ലെങ്കില്‍ ആവശ്യപ്പെടുന്ന ഏത് അന്വേഷണവുമായും സഹകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി എ.കെ ബാലന്‍. 

പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെങ്കില്‍ ആര്‍ക്ക് വേണമെങ്കിലും കോടതിയെ സമീപിച്ച് മറ്റ് അന്വേഷണത്തിന് ആവശ്യപ്പെടാം. അതുമായി സര്‍ക്കാര്‍ പൂര്‍ണമായി സഹകരിക്കും. കേസിലെ എല്ലാ പ്രതികളെയും പിടികൂടുമെന്നും എ.കെ ബാലന്‍ പറഞ്ഞു. സമാധാനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിന് എല്ലാവരുടേയും പിന്തുണ വേണമെന്നും എ.കെ ബാലന്‍ പറഞ്ഞു.  

കണ്ണൂരില്‍ സമാധാനയോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.കെ ബാലന്‍. യോഗത്തില്‍ ജനപ്രതിനിധികളെ ക്ഷണിച്ചില്ലെന്ന് പറഞ്ഞ് യു.ഡി.എഫ് സമാധാന യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു.