Photo: Mathrubhumi
നടുവിൽ: സി.പി.എം. പ്രവർത്തകനെ പാർട്ടിയിൽനിന്ന് പുറത്താക്കി. നടുവിൽ സെൻട്രൽ ബ്രാഞ്ച് കമ്മിറ്റിയംഗവും ചുമട്ടുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) നടുവിൽ യൂണിറ്റ് സെക്രട്ടറിയുമായ കെ.സുബൈറിനെയാണ് ചൊവാഴ്ച ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ പുറത്താക്കിയത്. ഡി.വൈ.എഫ്.ഐ.യും സി.പി.എം. പോഷകസംഘടനകളും ചേർന്ന് കുണ്ടുകണ്ടം, പോത്തുകുണ്ട് എന്നിവിടങ്ങളിൽ പുതുവത്സരത്തലേന്ന് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരുന്നു.
10 മണി കഴിഞ്ഞയുടൻ പോലീസെത്തി രണ്ട് പരിപാടികളും നിർത്തിവെപ്പിച്ചു. ഇതുമൂലം മേക്കപ്പ് ചെയ്തുനിന്ന കുട്ടികൾക്കുൾപ്പെടെ കലാപരിപാടികൾ അവതരിപ്പിക്കാൻ കഴിഞ്ഞില്ല.
പോലീസിനെതിരേ രൂക്ഷവിമർശനം ഇതേത്തുടർന്നുണ്ടായി. പാർട്ടിയിലെ ചിലർ പരാതിപ്പെട്ടതിനാലാണ് ഇടപെട്ടതെന്ന് പോലീസ് അറിയിച്ചു. കെ.സുബൈറാണ് പിന്നിലെന്ന് മനസ്സിലായതിനെത്തുടർന്നാണ് പാർട്ടിനടപടി. യോഗത്തിൽ പി.ആർ.സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എം.കരുണാകരൻ, ഏരിയ സെക്രട്ടറി സാജൻ കെ.ജോസഫ്, പി.രവീന്ദ്രൻ, സാജു ജോസഫ്, അഡ്വ. ടി.പി.ലക്ഷ്മണൻ, വി.പി.മൂസാൻകുട്ടി എന്നിവർ പങ്കെടുത്തു.
Content Highlights: kannur naduvil branch committee member expelled new year celebration stopped
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..