കണ്ണൂർ കോർപ്പറേഷൻ ഓഫീസിലേക്ക് പ്രവേശിക്കുന്ന മേയർ ടി.ഒ.മോഹനനെ കുടുംബശ്രീ പ്രവർത്തകർ മുണ്ടിൽപ്പിടിച്ച് തടയാൻ ശ്രമിക്കുന്നു
കണ്ണൂര്‍: കോര്പ്പറേഷന് ഓഫീസിലെത്തിയ മേയര്‍ ടി.ഒ.മോഹനനെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം തടഞ്ഞു. സമരക്കാര്‍ തന്റെ മുണ്ട് അഴിക്കാന്‍ ശ്രമിച്ചതായി മേയര്‍ പറഞ്ഞു. 'ടേസ്റ്റി ഹട്ട്' ഹോട്ടല്പ്രശ്നവുമായി ബന്ധപ്പെട്ട് ദിവസങ്ങളായി നടക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകരുടെ സമരം വ്യാഴാഴ്ച സംഘര്‍ഷത്തിലെത്തുകയായിരുന്നു. പോലീസെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
വ്യാഴാഴ്ച രാവിലെ 11.15-നായിരുന്നു സംഭവം. കണ്ണൂര്‍ കോര്പ്പറേഷന് ഓഫീസിലെത്തിയ മേയര്‍ ടി.ഒ.മോഹനനെ കുടുംബശ്രീ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിക്കുകയായിരുന്നു. ഓഫീസിനകത്തേക്ക് കടക്കാന്‍ ശ്രമിച്ച കുടുംബശ്രീ പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഇതിനിടയില്‍ സമരക്കാര്‍ക്കിടയിലൂടെ മേയര്‍ അകത്തേക്ക് പോകാന്‍ ശ്രമിക്കുമ്പോഴായിരുന്നു സ്ത്രീകളില്‍ ചിലര്‍ മുണ്ട് പിടിച്ചുവലിച്ചത്. മുണ്ട് പാതി അഴിഞ്ഞിരുന്നു.
'ടേസ്റ്റി ഹട്ട്' കുടുംബശ്രീ ഹോട്ടലിന്റെ നടത്തിപ്പുകാരായ ടി.ശ്രീഷ്മ, എ.പി.രമണി, എന്‍.കെ.ശ്രീജ, ആര്.പ്രസീത, കൗണ്‍സിലര്‍മാരായ കെ.പി.രജനി, കെ.സീത, മുന്‍ സി.ഡി.എസ്. അംഗം ശര്‍മിള, കണ്ടാലറിയുന്ന നാലുപേര്‍ എന്നിവര്‍ക്കെതിരെ മേയര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്കും ടൗണ്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്കും പരാതി നല്കി. വഴിതടഞ്ഞ് മുണ്ട് വലിച്ചൂരാന്‍ ശ്രമിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. എന്നാല്‍ ബോധപൂര്‍വമല്ലെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ അറിയിച്ചു.
Content Highlights: Kannur Mayor filed complaint against kudumbashree workers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..