ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച മന്ത്രി എം.വി.ഗോവിന്ദൻ അർഷലുമായി സംസാരിക്കുന്നു
നിടുംപൊയില്‍:ഉരുള്‍പൊട്ടലില്‍ അര്‍ഷല്‍ എന്ന നാലാംക്ലാസുകാരന് കാട്ടില്‍ ഒറ്റപ്പെട്ടത് രണ്ടുമണിക്കൂര്‍. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് കോളയാട് പഞ്ചായത്തിലെ ചെക്യേരി പൂളക്കുണ്ട് പട്ടികവര്‍ഗ കോളനിയില്‍ ഉരുള്‍പൊട്ടലുണ്ടായത്.
കനത്ത മഴയ്ക്കിടെ ഉഗ്രശബ്ദം കേട്ട് അര്‍ഷലും കുടുംബവും കാട്ടിലേക്ക് ഓടുകയായിരുന്നു. സമീപത്തെ മറ്റു മൂന്ന് കുടുംബങ്ങളും കൂടെയുണ്ടായിരുന്നെങ്കിലും ഇരുട്ടില്‍ വഴിതെറ്റി. രണ്ടുമണിക്കൂറിലേറെയാണ് കണ്ണവത്തെ കൊടുംവനത്തില്‍ ഒറ്റയ്ക്ക് അലഞ്ഞത്. ഏറെനേരത്തെ തിരച്ചിലിനൊടുവില്‍ അര്‍ഷലിനെ കുടുംബാംഗങ്ങള്‍ കണ്ടെത്തി.
അര്‍ഷലിന്റെ വീടിന്റെ ഇരുവശങ്ങളിലൂടെയും ഉരുള്‍പൊട്ടലില്‍ വെള്ളം കുത്തിയൊലിച്ചു. അര്‍ഷലും കുടുംബവും നിലവില്‍ പെരിന്തോടി വേക്കളം എ.യു.പി. സ്കൂളിലെ ദുരിതാശ്വാസക്യാമ്പിലാണ്. സുരേഷ്-രേഷ്മ ദമ്പതിമാരുടെ മകനായ അര്‍ഷല്‍ കൊമ്മേരി ഗവ. യു.പി. സ്കൂളിലെ വിദ്യാര്‍ഥിയാണ്.
ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച മന്ത്രി എം.വി.ഗോവിന്ദന് അര്‍ഷലുമായി സംസാരിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..