ഷാജി
കാണിച്ചാര്‍ (കണ്ണൂര്‍): കണിച്ചാറില്‍ കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥന്‍ കിണറ്റില്‍ വീണ് മരിച്ചു. കേളകം സ്റ്റേഷന്‍ പരിധിയിലെ കണിച്ചാര്‍ ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം.
വീട്ടുകിണറ്റില്‍ വീണ പൂച്ചയെ കയറില്‍ കെട്ടി കരയ്ക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയര്‍ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഷാജിയെ പുറത്തെടുത്ത് ഉടന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഭാര്യ രാധ. സംസ്‌കാരം പിന്നീട്.
Content Highlights: kannur kelakam kanichar cat fell in well death while rescue attempt
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..