കുരങ്ങുശല്യത്തിനും കയ്യേറ്റത്തിനുമെതിരെ ആത്മഹത്യാ ഭീഷണി; കര്‍ഷകന് ഭൂമി തിരിച്ചുനല്‍കി വനംവകുപ്പ്‌


വർഷങ്ങൾക്ക് മുൻപാണ് സ്റ്റാൻലിയുടെ രണ്ടരയേക്കർ കൃഷിഭൂമിയിൽ ജണ്ട കെട്ടി വനംവകുപ്പ് ഭൂമി കൈയേറിയത്

സ്ഥലം റവന്യൂവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ അളന്ന് അതിർത്തി നിശ്ചയിക്കുന്നു | ഫോട്ടോ: മാതൃഭൂമി

ഏലപ്പീടിക: വനംവകുപ്പ് കൈയേറിയ ഭൂമി തിരിച്ചുകിട്ടാനും കുരങ്ങുശല്യത്തിനുമെതിരേ മരത്തിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ കർഷകന്റെ ഭൂമി വനംവകുപ്പ് തിരിച്ചുനൽകി. കണിച്ചാർ പഞ്ചായത്ത് ഏലപ്പീടികയിലെ വെള്ളക്കല്ലുങ്കൽ സ്റ്റാൻലി ജോസഫിന്റെ ഭൂമിയാണ് തിരിച്ചുനൽകിയത്.

വർഷങ്ങൾക്ക് മുൻപാണ് സ്റ്റാൻലിയുടെ രണ്ടരയേക്കർ കൃഷിഭൂമിയിൽ ജണ്ട കെട്ടി വനംവകുപ്പ് ഭൂമി കൈയേറിയത്. ഇതിനെതിരേ സ്റ്റാൻലി ഒറ്റയാൾ പോരാട്ടം നടത്തുകയായിരുന്നു. അധികൃതരുടെ അവഗണന തുടർന്നതോടെയാണ് വ്യത്യസ്തസമരവുമായി സ്റ്റാൻലി രംഗത്തിറങ്ങിയത്. കഴിഞ്ഞ മാസം 16-ന് കന്നാസിൽ പെട്രോളുമായി മരത്തിൽ കയറിയ സ്റ്റാൻലി ആത്മഹത്യാഭീഷണി മുഴക്കി. ‌‌‌

സംഭവം ദൃശ്യമാധ്യമങ്ങളിൽ വാർത്തയായതോടെ കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ്‌ ആൻറണി സെബാസ്റ്റ്യൻ, വാർഡ് അംഗം ജിമ്മി എബ്രഹാം എന്നിവർ സ്ഥലത്തെത്തി. കളക്ടർ, ഡി.എഫ്.ഒ. തുടങ്ങിയവരുമായി ഫോണിൽ നടത്തിയ ചർച്ചയെത്തുടർന്നാണ് പ്രശ്നം പരിഹരിച്ചത്.

ഭൂമി അളന്നശേഷം കൈേയറ്റം കണ്ടെത്തിയാൽ തിരികെ സ്റ്റാൻലിക്ക് തിരിച്ചുനൽകുമെന്ന ഉറപ്പ് നല്കിയാണ് സ്റ്റാൻലിയെ ആത്മഹത്യാശ്രമത്തിൽനിന്ന് പിന്തിരിപ്പിച്ചത്. ഒടുവിൽ വനംവകുപ്പ് സ്ഥലം അളന്ന് കൈയേറ്റം കണ്ടെത്തി തിരിച്ച് സ്റ്റാൻലിക്ക് നൽകുകയായിരുന്നു. ഇരിട്ടി ഭൂരേഖാ തഹസിൽദാർ എം. ലക്ഷ്മണൻ, മണത്തണ സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ചയാണ് ഭൂമി അളന്ന് അതിർത്തി നിശ്ചയിച്ചത്. വനംവകുപ്പ് സ്ഥാപിച്ച ജണ്ട അടുത്തദിവസംതന്നെ പൊളിച്ചുനീക്കും. സ്റ്റാൻലിയുടെ മറ്റ് ആവശ്യങ്ങൾ കണിച്ചാർ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മുൻപ് പരിഹരിച്ചിരുന്നു.

Content Highlights: kannur iritty elappeedika monkey attack forest department incursion land given back


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഗുജറാത്ത് പിടിച്ച് ബിജെപി: ഹിമാചലില്‍ ഉദ്വേഗം തുടരുന്നു

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented