കണ്ണൂര്‍: തളിപ്പറമ്പ താലൂക്ക് ഓഫീസിനു മുന്നിലെ ഗാന്ധിപ്രതിമയ്ക്ക് നേരെ ആക്രമണം നടത്തിയയാള്‍ പിടിയില്‍.

ഇരിങ്ങല്‍ സ്വദേശിയായ ചിറമ്മിലേ വളപ്പില്‍ ദിനേശന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു. 

ഇന്ന് രാവിലെയാണ് താലൂക്ക് ഓഫീസിനു മുന്നിലെ ഗാന്ധി പ്രതിമയുടെ കണ്ണട അടിച്ചുതകര്‍ക്കുകയും മാല വലിച്ചെറിയുകയും ചെയ്തത്.

ദൃക്‌സാക്ഷികള്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് ജാമ്യത്തില്‍വിട്ടു