കണ്ണൂർ നഗരസഭയിൽ ഡെപ്യൂട്ടി മേയർക്കെതിരെയുള്ളഅവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ ഭരണകക്ഷി അംഗമായ സലിം പ്രതിപക്ഷ നിരയിൽ (ഇടതു നിന്ന് രണ്ടാമത്). ഫോട്ടോ: സി. സുനിൽകുമാർ
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍ മുസ്ലീം ലീഗ് അംഗം കെപിഎ സലീം കൂറുമാറി. ഇതോടെ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷിനെതിരേ എല്‍ഡിഎഫിന്റെ അവിശ്വാസ പ്രമേയം പാസാകുമെന്ന് ഉറപ്പായി.
വെള്ളിയാഴ്ച രാവിലെ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കും. നിലവില്‍ 55 അംഗ കൗണ്‍സിലില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തുന്നത്. കക്കാട് വാര്‍ഡ് കൗണ്‍സിലറായ മുസ്ലിം ലീഗിലെ കെപിഎ സലീം എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുന്നതോടെ അവിശ്വാസ പ്രമേയം പാസാകും.
കഴിഞ്ഞ രണ്ട് മാസമായി കെപിഎ സലീം ഒളിവിലായിരുന്നു. ഇദ്ദേഹം കൂറുമാറുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. യുഡിഎഫ് നല്കിയ വിപ്പ് സലീം സ്വീകരിക്കുകയും ചെയ്തിരുന്നില്ല. ഇതോടെ സലീമിന്റെ വീടിന് മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വിപ്പ് ഒട്ടിച്ചുവെച്ചിരുന്നു.
content highlights; kannur corporation administration, muslim league member KPA saleem
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..