കണ്ണൂര്‍: കളക്ടര്‍ ടി.വി.സുഭാഷ് വിവാഹിതനായി. കണ്ണൂര്‍ മൗവ്വഞ്ചേരി സ്വദേശിനി ഡോ. കെ.വി.ശ്രുതിയാണ് വധു. ലളിതമായ ചടങ്ങുകളോടെ കണ്ണൂര്‍ പയ്യാമ്പലം മാസ്‌കോട്ട് ഹോട്ടലിലായിരുന്നു വിവാഹം. കളക്ടര്‍ സ്ഥലംമാറി പോകും മുമ്പെയാണ് കണ്ണൂരിന്റെ മരുമകനായത്.

തൃശ്ശൂര്‍ സ്വദേശിയായ ടി.വി.സുഭാഷ് ഗായകനും കൂടിയാണ്. പി.ആര്‍.ഡി. ഡയരക്ടറായിരുന്ന സുഭാഷ് 2019-ലാണ് കണ്ണൂര്‍ കളക്ടറായി ചുമതലയേറ്റത്. കൃഷിവകുപ്പ് ഡയരക്ടറായിട്ടാണ് പുതിയ ചുമതല.

മൗവ്വഞ്ചേരി 'സാത്വിക'ത്തില്‍ ഷൈലജയുടെയും പരേതനായ വത്സരാജിന്റെയും മകളാണ് കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിലെ സയന്റിസ്റ്റായ ഡോ. ശ്രുതി.

തൃശ്ശൂര്‍ ചേവൂരിലെ വേലായുധന്‍-സുഭദ്ര ദമ്പതിമാരുടെ മകനാണ് ടി.വി.സുഭാഷ്.