പ്രതീകാത്മക ചിത്രം | മാതൃഭൂമി
കണ്ണൂര്‍ : പിലാത്തറയില്‍ ഗര്‍ഭിണിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന വാഹനം ബിജെപിക്കാര്‍ തല്ലിത്തകര്‍ത്തെന്ന് പരാതി. പരിക്കേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് ഇതിനകം പത്തോളം പേരെ കണ്ടെത്തിയിട്ടുണ്ട്. ചിലരെ പോലീസ് ചോദ്യം ചെയ്തും തുടങ്ങി.
പയ്യന്നൂരിനടുത്തുള്ള എടാട്ട് തിങ്കളാഴ്ചയായിരുന്നു സംഭവം. നാസില എന്ന യുവതിക്കാണ് ദുരിതം നേരിടേണ്ടി വന്നത്. ബിജെപി കല്ല്യാശ്ശേരി മണ്ഡലം റോഡ് ഷോയിയിലൂടെ വാഹനം കടന്നു പോയെന്ന് പറഞ്ഞായിരുന്നു വാഹനം തടഞ്ഞതും ആക്രമിച്ചതും.
ഗർഭിണിയായ നാസിലയെയും കൊണ്ട് പയ്യന്നൂര്‍ ആശുപത്രിയിലേക്ക് പോവുകയായിരുന്നു വാഹനം. ഉടന്‍ തന്നെ നാട്ടുകാര്‍ ഇടപെട്ട് നാസിലയെ ആശുപത്രിയിലെത്തിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തു. പോലീസ് എത്തി ആളുകളെ പിരിച്ചു വിട്ടു.
വാഹനം തടഞ്ഞ് സ്ത്രീകളടക്കമുള്ള ആളുകളെ കയ്യേറ്റം ചെയ്തതിന് പോലീസ് കേസെടുത്തു.
content highlights: Kannur BJP atttack against vehicle which carries a pregnant lady
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..