താഹിര്‍ എവിടെ? 26 വര്‍ഷം മുമ്പ് കാണാതായ മകനെ തേടി കുടുംബം


താഹിറിനെ കാണാതാകന്ന സമയത്തുള്ള ചിത്രം

കാഞ്ഞിരപ്പള്ളി: 'രണ്ടര വയസ്സുള്ളപ്പോഴാണ് അവനെ കാണാതാകുന്നത്, അന്വേഷണം എങ്ങുമെത്തിയില്ല, തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും.' 26 വര്‍ഷം മുമ്പ് കാണാതായ താഹിറിന്റെ പിതൃസഹോദരന്‍ അജിയുടെ വാക്കുകളാണ്. വീട്ടുമുറ്റത്തുനിന്നാണ് ഞങ്ങളുടെ കൊച്ചിനെ കാണാതാകുന്നത്. വര്‍ഷങ്ങളോളം കേസുമായി നടന്നെങ്കിലും താഹിറിനെ കണ്ടുപിടിക്കാനായില്ലെന്ന് അജി പറഞ്ഞു.

1996 സെപ്റ്റംബര്‍ 26-നാണ് കാഞ്ഞിരപ്പള്ളി ആനക്കല്ല് പാറയില്‍ പരേതനായ ജലീലിന്റെയും റഷീദയുടെയും മകന്‍ താഹിറിനെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡരികിലുള്ള വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനുമിടയിലാണ് കുട്ടിയെ കാണാതായത്. ഈ സമയം വീട്ടില്‍ സ്ത്രീകള്‍ മാത്രമാണുണ്ടായിരുന്നത്. 26 വര്‍ഷമായിട്ടും താഹിറിനെ തേടിയുള്ള അന്വേഷണം എങ്ങുമെത്തിയില്ല.



കാണാതായ കേസുകളില്‍ ജില്ലയിലെതന്നെ പഴക്കമുള്ള കേസുകളിലൊന്നുകൂടിയാണിത്. കുട്ടിയെ കാണാതായെന്ന് അറിഞ്ഞപ്പോള്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് സമീപത്തും കടന്നുപോയ വാഹനങ്ങളിലുമെല്ലാം പരിശോധനകള്‍ നടത്തിയിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് പ്രതിഷേധങ്ങളും നടത്തി. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതിയും നല്‍കി. പോലീസ് അന്വേഷിച്ചിട്ടും കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു.

എന്നാല്‍, ഈ അന്വേഷണവും എങ്ങും എത്തിയില്ല. വര്‍ഷങ്ങള്‍ക്കുശേഷം താഹിറിന്റെ രൂപ സാദൃശ്യമുള്ള കുട്ടികളെ രണ്ടിടങ്ങളില്‍നിന്ന് കണ്ടെത്തിയെങ്കിലും ഡി.എന്‍.എ. പരിശോധനയില്‍ പരാജയപ്പെട്ടു.

മൂന്നുവര്‍ഷം മുമ്പ് താഹിറിന്റെ പിതാവ് മരിച്ചു. മകനെ കാണാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ആ പിതാവിന്റെ ജീവിതം. ഇനിയും പ്രതീക്ഷ കൈവിടാതെ താഹിറിനെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ് മാതാവും മൂന്ന് സഹോദരങ്ങളുമടങ്ങുന്ന താഹിറിന്റെ കുടുംബം.

Content Highlights: missing, child missing, kottayam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022


image

1 min

ഫുട്‌ബോള്‍ ലഹരിയാകരുത്, കട്ടൗട്ടുകള്‍ ദുര്‍വ്യയം, പോര്‍ച്ചുഗല്‍ പതാക കെട്ടുന്നതും ശരിയല്ല - സമസ്ത

Nov 25, 2022

Most Commented