wild elephant
 ഉദ്യോഗസ്ഥര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് 
നാട്ടുകാര്‍ പ്രതിഷേധിക്കുന്നു. ഫോട്ടോ: അരുണ്‍ കൃഷ്ണന്‍ കുട്ടി

കഞ്ചിക്കോട് (പാലക്കാട്): കാട്ടാനയുടെ കുത്തേറ്റ് കഞ്ചിക്കോട്ട് ഒരാള്‍ മരിച്ചു. പയറ്റ്കാട് സ്വദേശി രായരപ്പന്‍ (72) ആണ് മരിച്ചത്. പയറ്റുകാട് ചള്ളയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന ഭാഗത്ത് ശനിയാഴ്ച രാവിലെ 6.30 നാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

സംഭവത്തെത്തുടര്‍ന്ന് കാട്ടാന ശല്യത്തിനെതിരെ നടപടി ആവശ്യപ്പെട്ട് സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു. കളക്ടര്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എം.ബി രാജേഷ് എം.പി അടക്കമുള്ളവര്‍ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

മരിച്ച രായരപ്പന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചതായി  വനംമന്ത്രി കെ രാജു അറിയിച്ചു. ശവസംസ്‌കാര ചടങ്ങുകള്‍ക്കായി 25,000 രൂപയും നല്‍കും. ആശ്രിതര്‍ക്ക് വനംവകുപ്പില്‍ താത്കാലിക ജോലി നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ വിഷയം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് നടപടി.