ഞാൻ അച്ചടക്കം ലംഘിച്ചെങ്കില്‍ നടപടിയെടുക്കണ്ടേ?; രാജയ്ക്ക് മറുപടിയുമായി കാനം രാജേന്ദ്രന്‍


ആര്‍ ശ്രീജിത്ത്/മാതൃഭൂമി ന്യൂസ്

അത്തരമൊരു നടപടി ഇതുവരെ പാര്‍ട്ടി എടുത്തിട്ടില്ല. അതിനുള്ള അവസരം കഴിഞ്ഞ 50 വര്‍ഷമായി താന്‍ ഉണ്ടാക്കിയിട്ടില്ലെന്നും കാനം പറഞ്ഞു.

കാനം രാജേന്ദ്രൻ | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി

തിരുവനന്തപുരം: അച്ചടക്കം പാലിക്കണമെന്ന് വിമര്‍ശിച്ച പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഷ്ട്രീയ കാര്യങ്ങളില്‍ പൊതുപ്രസ്താവന നടത്തണമെങ്കില്‍ ബന്ധപ്പെട്ട സംസ്ഥാന നേതൃത്വവുമായി ആലോചിക്കണമെന്നത് സിപിഐയുടെ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ്. അതിനെ കുറിച്ച് മാത്രമാണ് താന്‍ പറഞ്ഞതെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കെതിരേ പരസ്യ വിമര്‍ശനം നടത്തിയിട്ടില്ലെന്നും കാനം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പരസ്യ വിമര്‍ശനം നടത്തി എന്നത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണ്. ഒരു വിഷയത്തില്‍ തന്റെ അഭിപ്രായം പറഞ്ഞുവെന്ന് മാത്രമേയുള്ളു. രാഷ്ട്രീയ കാര്യങ്ങളല്ലാതെയുള്ള ബഹുജന പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ബഹുജന സംഘടനകളുടെ നേതാക്കള്‍ക്ക് അഭിപ്രായപ്രകടനങ്ങള്‍ നടത്താവുന്നതാണെന്നും കാനം പറഞ്ഞു.

അച്ചടക്ക ലംഘനമുണ്ടെങ്കില്‍ തനിക്കെതിരേ നടപടിയെടുക്കണ്ടേയെന്നും കാനം ചോദിച്ചു. അത്തരമൊരു നടപടി ഇതുവരെ പാര്‍ട്ടി എടുത്തിട്ടില്ല. അതിനുള്ള അവസരം കഴിഞ്ഞ 50 വര്‍ഷമായി താന്‍ ഉണ്ടാക്കിയിട്ടില്ലെന്നും കാനം പറഞ്ഞു.

സംസ്ഥാന പോലീസിനെതിരായ ആനി രാജയുടെ വിമര്‍ശനമാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തേയും ദേശീയ നേതൃത്വത്തേയും രണ്ട് ധ്രുവങ്ങളിലാക്കിയത്. ആനി രാജയുടെ പ്രസ്താവന സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് തള്ളിക്കളഞ്ഞിട്ടും രാജ നടത്തിയ അനുകൂല പ്രതികരണമാണ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചത്. രാജയ്ക്കെതിരായ കാനത്തിന്റെ പരസ്യ പരാമര്‍ശത്തെ സിപിഐ ദേശീയ നിര്‍വാഹക സമിതി അപലപിച്ചിരുന്നു. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമര്‍ശിക്കുന്നത് അംഗീകരിക്കില്ലെന്നും പാര്‍ട്ടി അച്ചടക്കം എല്ലാവരും പാലിക്കണമെന്നും രാജ പറഞ്ഞിരുന്നു.

Content Highlights: Kanam Rajendrans reply to D Raja


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented