തിരുവനന്തപുരം:  ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി തീരുമാനം എടുക്കുമെന്ന് കാനം രാജേന്ദ്രന്‍. വിധിയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വിവരം മാത്രമാണ് ഉള്ളത്. മന്ത്രി കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിനെക്കുറിച്ച് മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോടതി വിധി ഔദ്യോഗിക രൂപത്തില്‍ മുഖ്യമന്ത്രിയ്ക്ക് കിട്ടട്ടെയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. കെ.ടി ജലീലിനെ പ്രതിരോധിക്കാതെയായിരുന്നു കാനത്തിന്റെ പ്രതികരണം. 

ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി ജലീല്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നാണ്  നടത്തിയെന്നായിരുന്നു ലോകായുക്ത വിധി. 

ബന്ധുനിയമന ആരോപണത്തില്‍ മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്ത വിധി. ആരോപണം പൂര്‍ണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു

ബന്ധുവായ കെ.ടി. അദീപിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കുകയും അദീപിനെ നിയമിക്കുകയും ചെയ്തു എന്നാണ് ആരോപണം.

Content Highlight: kanam rajendran statement