ഇത് വേറിട്ട പാർട്ടി, സിപിഐയ്ക്ക് ഒരു പക്ഷമേയുള്ളൂ -കാനം രാജേന്ദ്രൻ


എഴുപത്തഞ്ച് വയസ്സ് പിന്നിടുന്നവർ പ്രായപരിധി അനുസരിച്ച് പിന്മാറണം. സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിയണം എന്ന നിർദ്ദേശം കർശനമായ നിർദ്ദേശം സംസ്ഥാന സമ്മേളനം നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന കൗൺസിലിൽ നിന്ന് കെ.ഇ. ഇസ്മയീൽ, സി. ദിവാകരൻ അടക്കമുള്ളവർ ഒഴിവാക്കപ്പെട്ടു.

കാനം രാജേന്ദ്രൻ മാധ്യമങ്ങളെ കാണുന്നു | Photo: Screengrab

തിരുവനന്തപുരം: സി.പി.ഐയിൽ ഒരു വിഭാഗീയതയുമില്ലെന്ന് കാനം രാജേന്ദ്രൻ. പാർട്ടിക്ക് ഒരു പക്ഷമേയുള്ളൂ, അത് സി.പി.ഐ. പക്ഷമാണെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. മൂന്നാമതും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാർട്ടിയിൽ പ്രായപരിധി നടപ്പിലാക്കുക എന്നത് കേന്ദ്രത്തിന്റെ പദ്ധതിയാണ്. അത് നടപ്പിലാക്കും എന്ന് പറഞ്ഞു. ഇപ്പോൾ നടപ്പിലാക്കി എന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

51 വർഷങ്ങളായി സിപിഐ സംസ്ഥാന കൗൺസിലിൽ തുടരുന്ന കാനം രാജേന്ദ്രൻ തുടർച്ചയായി ഇത് മൂന്നാം തവണയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരിഞ്ഞെടുക്കുന്നത്. വിമതപക്ഷത്ത് നിന്ന് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാകുമെന്നുള്ള സൂചന നൽകിയിരുന്ന സി. ദിവാകരൻ, കെഇ ഇസ്മയീൽ തുടങ്ങിയ നേതാക്കളും കാനം രാജേന്ദ്രന്റെ സെക്രട്ടറി സ്ഥാനം അംഗീകരിക്കുന്ന കാഴ്ചയായിരുന്നു. എഴുപത്തഞ്ച് വയസ്സ് പിന്നിടുന്നവർ പ്രായപരിധി അനുസരിച്ച് പിന്മാറണം. സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിയണം എന്ന നിർദ്ദേശം കർശനമായ നിർദ്ദേശം സംസ്ഥാന സമ്മേളനം നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന കൗൺസിലിൽ നിന്ന് കെ.ഇ. ഇസ്മയീൽ, സി. ദിവാകരൻ അടക്കമുള്ളവർ ഒഴിവാക്കപ്പെട്ടു.

കോട്ടയം സമ്മേളനത്തിൽ പന്ന്യൻ രവീന്ദ്രൻ സ്ഥാനം ഒഴിയുന്ന സാഹചര്യത്തിലായിരുന്നു കാനം രാജേന്ദ്രൻ ആദ്യം സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അതിന് ശേഷം മലപ്പുറത്ത് നടന്ന സമ്മേളനത്തിലും ഇപ്പോൾ തിരുവനന്തപുരം സംസ്ഥാന സമ്മേളത്തിലും അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുകയായിരുന്നു.

Content Highlights: kanam rajendran press meet after elect cpi state secretary

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented