തിരുവനന്തപുരം : കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയ്‌ക്കെതിരായ ആരോപണം വലുതാണെന്നും അന്വേഷിച്ച് നടപടിയെടുക്കട്ടെ എന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കസ്റ്റംസ് നീക്കം രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും അദ്ദേഹം ആരോപിച്ചു. 

"ആരോപണം വലുതാണ്. പക്ഷെ നിയമപരമായ നടപടിയെടുക്കട്ടെ. കേന്ദ്ര ഏജന്‍സികള്‍ ഇത്തരം നടപടികളുമായി മുന്നോട്ടു വന്നപ്പോള്‍ രാഷ്ട്രീയക്കളിയാണെന്ന് ആദ്യം പറഞ്ഞ പാര്‍ട്ടി സിപിഐയാണ്.  അതിപ്പോ അവര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ് ", കാനം രാജേന്ദ്രന്‍ പറഞ്ഞു.

യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ആറ് ഐഫോണുകളിൽ ഒന്ന് വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചതെന്ന്‌ കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് ഈ മാസം 10 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ അവർക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഈ വാർത്തയോട് പ്രതികരിക്കുകയായിരുന്നു കാനം. 

 

content highlights: Kanam Rajendran On probe against Kodiyeri Balakrishnan's Wife