കോഴിക്കോട്: യു.എ.പി.എ കേസില്‍ കോഴിക്കോട്ട് അറസ്റ്റിലായ അലന് ഷുഹൈബിന്റെ പിതാവ് ഷുഹൈബുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൂടിക്കാഴ്ച നടത്തി.
സാമൂഹികപ്രവര്‍ത്തക കെ. അജിതയും ഷുഹൈബിനൊപ്പമുണ്ടായിരുന്നു. യു.എ.പി.എയ്ക്കെതിരെ കോഴിക്കോട്ട് എ.ഐ.വൈ.എഫ് സംഘടിപ്പിച്ച പരിപാടിക്കു ശേഷമാണ് കാനം ഷുഹൈബിനെയും അജിതയെയും കണ്ടത്.
എ.ഐ.വൈ.എഫ് പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ കാനം പോലീസിനെ രൂക്ഷമായി പരിഹസിച്ചിരുന്നു. ലൈബ്രറികളില്‍ മഹാഭാരതവും, രാമായണവും മാത്രം സൂക്ഷിച്ചാല്‍ മതിയാകില്ലെന്നും രണ്ട് സിം കാര്‍ഡുള്ള ഫോണ്‍ മാരകായുധമല്ലെന്നും കാനം പറഞ്ഞു. യു.എ.പി.എയ്ക്ക് എതിരെ യോജിച്ച പോരാട്ടം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടത് വെടിയുണ്ടകള്‍ കൊണ്ടല്ല. അങ്ങനെയെയായിരുന്നു എങ്കില്‍ രാജ്യത്ത് കമ്മ്യൂണിസ്റ്റുകള്‍ ഉണ്ടാവുമായിരുന്നില്ലെന്നും കാനം വ്യക്തമാക്കി.
content highlights: kanam rajendran meets alan shuhaib's father