'രാജ്ഭവന്‍ രാജിഭവനായി'; ഗവര്‍ണര്‍ ചെയ്യാനുദ്ദേശിക്കുന്നത് ചെയ്യട്ടേയെന്ന് കാനം


'ഭരണഘടനാപരമായും നിയമപരമായും നടപടിയെ സര്‍ക്കാര്‍ നേരിടും'

ആരിഫ് മുഹമ്മദ് ഖാൻ, കാനം രാജേന്ദ്രൻ | Photo: Mathrubhumi

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരിഹാസവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാജ്ഭവന്‍ രാജി ഭവനാകുന്നുവെന്നായിരുന്നു കാനത്തിന്റെ പരാമര്‍ശം. ഗവര്‍ണറുടെ അധികാരംവെച്ച് ചെയ്യാന്‍ കഴിയുന്നത് അദ്ദേഹം ചെയ്യട്ടെ. എവിടെവരെ അദ്ദേഹം പോകുമെന്ന് നോക്കാം. സ്വര്‍ണ്ണക്കടത്തുകേസ് ദേശീയ അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ടെന്നും അതില്‍ സര്‍ക്കാരിനെ കുറ്റംപറയേണ്ടതില്ലായെന്നും കാനം പറഞ്ഞു.

'രാജ്ഭവന്‍ രാജിഭവനായിക്കൊണ്ടിരിക്കുകയാണ്. എപ്പോഴും എല്ലാവരും രാജിവെക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അദ്ദേഹത്തിനുള്ള അധികാരം ഉപയോഗിച്ച് എന്താ ചെയ്യാനുദ്ദേശിച്ചിരിക്കുന്നത്, അത് ചെയ്‌തോട്ടെ. ഭരണഘടനാപരമായും നിയമപരമായും കേരളത്തിലെ സര്‍ക്കാര്‍ ആ നടപടിയെ നേരിടും. അത്രയേയുള്ളൂ', കാനം പറഞ്ഞു. ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഡല്‍ഹിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.



രാജ്ഭവന്‍ ഇടപെട്ട് അനധികൃത നിയമനം നടത്തിയെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ ഗവര്‍ണര്‍പദം രാജിവെക്കാന്‍ തയ്യാറാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറുണ്ടോ എന്നും ഗവര്‍ണര്‍ വെല്ലുവിളിച്ചിരുന്നു. സംസ്ഥാനത്ത് ഗവര്‍ണറുടെ സമാന്തര ഭരണമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനും ഗവര്‍ണര്‍ മറുപടി നല്‍കിയിരുന്നു. ഏത് ഭരണത്തിലാണ് താന്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സ്വപ്‌ന സുരേഷിനെ ഉദ്ധരിച്ച് സംസാരിക്കുന്ന ഗവര്‍ണര്‍ക്ക് മറുപടിയില്ലെന്നും ഗവര്‍ണറുടേത് തരംതാണ ആരോപണങ്ങളാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മറുപടി നല്‍കിയിരുന്നു.

Content Highlights: Kanam Rajendran against governor arif muhammed khan rah bhavan raji bhavan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented