ഗവർണർ നിയമം ദുരുപയോഗം ചെയ്താൽ നിയമഭേദഗതി; എതിർത്താൽ കോടതിയെ സമീപിക്കും- കാനം രാജേന്ദ്രൻ


കാനം രാജേന്ദ്രൻ | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി

തിരുവനന്തപുരം: സർവകലാശാല നിയമം ഗവർണർ ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദുരുപയോഗം തുടർന്നാൽ നിയമഭേദഗതി ആലോചിക്കും. ഗവർണർ എതിർത്താൽ കോടതിയെ സമീപിക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

ഗവർണറുടെ നിർദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെ അയോഗ്യരാക്കിയിരുന്നു. ചാൻസലർകൂടിയായ ഗവർണർതന്നെ നാമനിർദേശംചെയ്ത 15 പേർക്കാണ് സെനറ്റംഗത്വം നഷ്ടമായത്. ശനിയാഴ്ചമുതൽ ഇവർ അയോഗ്യരാണെന്നു കാണിച്ച് വൈസ് ചാൻസലർക്ക് ഗവർണർ കത്തുനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണർക്കെതിരെ സിപിഐ രംഗത്തെത്തിയത്.



Content Highlights: kanam rajendran against governor arif mohammad khan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented