കാനം രാജേന്ദ്രൻ,ഇ.പി ജയരാജൻ
തിരുവനന്തപുരം: മുസ്ലീം ലീഗിനെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്ത എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ പ്രസ്താവനയെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും എല്‍.ഡി.എഫ് വിപുലീകരണം മുന്നണി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം രാജേന്ദ്രന് പ്രതികരിച്ചു.
ലീഗിനോടുള്ള നിലപാടില്‍ സി.പി.എം മാറ്റം വരുത്തിയിട്ടില്ലെന്നായിരുന്നു സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവന്റെ നിലപാട്. മുന്നണിയിലേക്കുള്ള ക്ഷണമെന്നത് മാധ്യമങ്ങള്‍ ചോദിച്ചതിന്റെ ഉത്തരം എന്തെങ്കിലും പറഞ്ഞതാവാമെന്നും അതില്‍ കാര്യമാക്കേണ്ടെന്നും എ. വിജയരാഘവന് പറഞ്ഞു.
മുന്നണി വിപുലീകരിക്കാന്‍ തയ്യാറാണെന്നും യു.ഡി.എഫിനെ തള്ളിയാല്‍ ലീഗിനും ഇടതുപക്ഷത്തേക്ക് വരാമെന്നുമുള്ള സന്ദേശമായിരുന്നു കഴിഞ്ഞ ദിവസം ഇ.പി ജയരാജന് നല്‍കിയത്. ആര്.എസ്.പിയും മാറി ചിന്തിക്കണമെന്ന് ഇ.പി ജയരാജന് പറഞ്ഞിരുന്നു.
എന്നാല്‍ ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഇ.പി ജയരാജന് ഇന്ന് തിരുത്തി. പക്ഷെ പി.കെ കുഞ്ഞാലിക്കുട്ടി കിങ് മേക്കറാണെന്നും ലീഗില്ലെങ്കില്‍ കോണ്‍ഗ്രസിന് ഭയമുണ്ടാകുമെന്നും ഇ.പി ജയരാജന് പറഞ്ഞിരുന്നു.
Content Highlights: Kanam Rajendran against EP Jayarajan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..