സെക്രട്ടറി ആയാലും ചെയര്‍മാന്‍ ആയാലും പാര്‍ട്ടി മാനദണ്ഡം പാലിക്കണം; ഡി രാജയെ വിമര്‍ശിച്ച് കാനം


പാർട്ടി ചെയർമാനായിരുന്ന എസ് എ ഡാങ്കെ മുതലുള്ളവരെ വിമർശിച്ചിരുന്ന പാർട്ടിയാണ് സിപിഐ.

കാനം രാജേന്ദ്രൻ, ആനി രാജ | Photo: മാതൃഭൂമി

തിരുവനന്തപുരം: ആനി രാജയെ പിന്തുണച്ച സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയെ വിമർശിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ. ആനി രാജയുടെ പ്രസ്താവനയിലെ ഡി രാജയുടെ പ്രതികരണം ദേശീയ എക്സിക്യൂട്ടീവ് തീരുമാനം അല്ലെന്ന് കാനം പറഞ്ഞു.

ആനി രാജയുടെ പ്രസ്താവന ദേശീയ എക്സിക്യൂട്ടീവ് തള്ളിയതാണ്. ദേശീയ ജനറൽ സെക്രട്ടറിയെ വിമർശിക്കുന്നതിൽ അപാകതയില്ല. ദേശീയ സെക്രട്ടറിയായാലും ചെയർമാനായാലും പാർട്ടി മാനദണ്ഡം ലംഘിക്കാൻ പാടില്ലെന്ന് കാനം രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആനി രാജ കേരള പോലീസിനെതിരെ നടത്തിയ പരസ്യ പ്രതികരണമാണ് ഇപ്പോൾ സിപിഐയിൽ ഭിന്നതയിലേക്ക് നീങ്ങിയിരിക്കുന്നത്. കേരള പോലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുണ്ടെന്നായിരുന്നു ആനി രാജയുടെ പരാമർശം. എന്നാൽ ഈ പരാമർശം തള്ളിക്കൊണ്ട് സിപിഐ സംസ്ഥാന നേതൃത്വം രംഗത്തെത്തുകയായിരുന്നു. ആനി രാജയുടെ പ്രസ്താവനയിൽ വിയോജിപ്പ് അറിയിച്ച് കൊണ്ട് കാനം രാജേന്ദ്രൻ ദേശീയ നേതൃത്വത്തിന് കത്തയക്കുകയും ചെയ്തിരുന്നു. ആനിരാജയുടെ നടപടി പാർട്ടി തീരുമാനത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കാനത്തിന്റെ കത്ത്.

എന്നാൽ, ഇതിന് പിന്നാലെ ആനി രാജയെ പിന്തുണച്ചു കൊണ്ട് ദേശീയ സിപിഐ നേതാവ് ഡി രാജ രംഗത്തെത്തുകയായിരുന്നു. യുപിയിലായാലും കേരളത്തിലായാലും പോലീസിന്റെ വീഴ്ചകളെ വിമര്‍ശിക്കണം എന്നായിരുന്നു രാജ പ്രസ്താവന നടത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ കാനം രാജേന്ദ്രൻ ദേശീയ നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്.

പാർട്ടി ചെയർമാനായിരുന്ന എസ് എ ഡാങ്കെ മുതലുള്ളവരെ വിമർശിച്ചിരുന്ന പാർട്ടിയാണ് സിപിഐ. അത് കൊണ്ട് ജനറൽ സെക്രട്ടറി ആയാലും ചെയർമാനായാലും പാർട്ടി മാനദണ്ഡം ലംഘിച്ചാൽ അത് വിമർശിക്കപ്പെടും. സംസ്ഥാന ഘടകത്തിലുണ്ടായ ചർച്ചകളുടെ പൊതുവികാരം ഡി രാജയെ അറിയിക്കാൻ മറ്റൊരു ദേശീയ സെക്രട്ടറിയേറ്റ് അംഗത്തെ ചുമതലപ്പെടുത്തി എന്നും കാനം പറഞ്ഞു.

അതേസമയം ജനയുഗത്തെ വിമർശിച്ച കെകെ ശിവരാമനെ താക്കീത് നൽകിയതായും ജനയുഗം ഗുരുനിന്ദ നടത്തിയിട്ടില്ല എന്നും കാനം കൂട്ടിച്ചേർത്തു.

Content Highlights: Kanam rajendran against CPI national committee


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented