പാർട്ടി സമ്മേളനങ്ങളിലെ വിമർശകർ മലർന്നുകിടന്നു തുപ്പുന്നു -കാനം


കാനം രാജേന്ദ്രൻ | ഫോട്ടോ: ജി. ശിവപ്രസാദ് മാതൃഭൂമി

ഹരിപ്പാട്: സി.പി.ഐ. സമ്മേളനങ്ങളിൽ ഇടതുപക്ഷത്തെയും സർക്കാരിനെയും വിമർശിക്കുന്നവർ മലർന്നുകിടന്നു തുപ്പുന്നതിനു തുല്യമായ പണിയാണു ചെയ്യുന്നതെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സ്വന്തം പ്രസ്ഥാനത്തോടുള്ള കൂറും കടപ്പാടും ഗൗരവത്തോടെ കാണാത്തതിന്റെ പ്രശ്നമാണിത്. ഒരു മുന്നണിയിൽ പ്രവർത്തിക്കുന്നവർ ആ മുന്നണിയുടെ പൊതുരാഷ്ട്രീയം അംഗീകരിക്കാൻ ബാധ്യസ്ഥരാണ്.

നേട്ടങ്ങളും കോട്ടങ്ങളും തുല്യമായി പങ്കിടണം. സർക്കാരിന്റെ സുഖവും ദുഃഖവും തുല്യമായിട്ടെടുക്കണം. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയിൽ ആത്മനിഷ്ഠാ ധാരണയിലല്ല പൊതുരാഷ്ട്രീയ ധാരണയിലാണ് സി.പി.ഐ. മുന്നോട്ടുപോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ. ആലപ്പുഴ ജില്ലാസമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധിസമ്മേളനം ഹരിപ്പാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.



അടിയന്തരാവസ്ഥക്കാലത്ത് ജനമനസ്സിൽനിന്ന് അകന്നുപോയ പാർട്ടി ഇടതുപക്ഷ ഐക്യത്തിനുശേഷമാണു വളർച്ചനേടിയത്. 1977-78 കാലത്ത് ജനമനസ്സിൽനിന്ന് ഒറ്റപ്പെട്ടുപോയ പാർട്ടി, കൂട്ടായ പരിശ്രമത്തിലൂടെ തിരിച്ചുവന്നു. 1977-ൽ 960 ബ്രാഞ്ചുണ്ടായിരുന്നത് ഇപ്പോൾ 11,220 ആയി. 1980 വരെ സി.പി.ഐ.യും സി.പി.എമ്മും വ്യത്യസ്ത ചേരികളിൽനിന്ന് ഏറ്റുമുട്ടി. ഭട്ടിൻഡ പാർട്ടി കോൺഗ്രസിനുശേഷമാണ് ഇടതുപക്ഷ ഐക്യം സാധ്യമായത്. അതിനുശേഷമാണു വളർച്ചയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Kanam against partry conference


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented