തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആയി ചുമതലയേറ്റ ആര്യ രാജേന്ദ്രന് അഭിനന്ദനവുമയി കമല്‍ ഹാസന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്യയുട ചിത്രം പങ്കുവെച്ചുകൊണ്ട് കമല്‍ ഹാസന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചത്.

'ചെറുപ്രായത്തില്‍ തന്നെ തിരുവനന്തപുരം മേയറായി ചുമതലയേറ്റ സഖാവ് ആര്യ രാജേന്ദ്രന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍' എന്നാണ് കമല്‍ ഹാസന്‍ കുറിച്ചിരിക്കുന്നത്. തമിഴ്‌നാടും മാറ്റത്തിന് തയ്യാര്‍ എന്നും കമല്‍ കുറിച്ചു.

மிக இளம் வயதிலேயே திருவனந்தபுரம் மேயராகப் பொறுப்பேற்றுள்ள தோழர் ஆர்யா ராஜேந்திரனுக்கு மனமார்ந்த வாழ்த்துக்கள். தமிழகத்திலும் எம் "மாதர் படை" மாற்றத்திற்குத் தயாராகி விட்டது.

Posted by Kamal Haasan on Monday, 28 December 2020

ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയും രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് ആര്യ രാജേന്ദ്രനെ ഗൗതം അദാനി ആശംസകള്‍ അറിയിച്ചത്. 'തിരുവനന്തപുരത്തിന്റെയും ഇന്ത്യയുടെയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും അതിശയകരമാണിത്. യുവ രാഷ്ട്രീയ നേതാക്കള്‍ പാതകള്‍ രൂപപ്പെടുത്തുകയും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നത് ഇങ്ങനെയാണ്. ഇതാണ് ഇന്‍ക്രഡിബിള്‍ ഇന്ത്യ!'- അദാനി ട്വീറ്റ് ചെയ്തു. നേരത്തെ മോഹന്‍ലാലും ആര്യാ രാജേന്ദ്രനെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചിരുന്നു. 

രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂര്‍വ നേട്ടമാണ് ആര്യ രാജേന്ദ്രന്‍ കൈവരിച്ചത്. 549 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മുടവന്‍മുഗള്‍ ഡിവിഷനില്‍നിന്ന് ആര്യ ജയിച്ചത്.