എസ്.എഫ്.ഐക്കാര്‍ കസേരയില്‍ വെച്ച വാഴ എടുത്തുമാറ്റി, അതേ കസേരയിലിരുന്ന് രാഹുല്‍


'ആര്‍എസ്എസും ബിജെപിയും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളായാലും വയനാട്ടില്‍ സംഭവിച്ച അക്രമമായാലും കോണ്‍ഗ്രസിന്റെ തത്വങ്ങള്‍ക്ക് എതിരാണ്'

രാഹുൽ ഗാന്ധി ആക്രമണം നടന്ന ഓഫീസിലെത്തിയപ്പോൾ

വയനാട്: വയനാട്ടിലെ തന്റെ എംപി ഓഫീസ് ആക്രമിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ സൂചകമായിവെച്ച വാഴ എടുത്തുമാറ്റി അതേ സീറ്റില്‍ ഇരുന്ന് രാഹുല്‍ ഗാന്ധി. കസേരയിലെ ഫോട്ടോയും വാഴയും എടുത്തുമാറ്റി അതേ സീറ്റില്‍ ഇരുന്നാണ് രാഹുല്‍ ഗാന്ധി നേതാക്കളോട് സംസാരിച്ചത്. രാഹുല്‍ സന്ദര്‍ശനത്തിന് എത്തുന്നതിനാല്‍ ആക്രമണത്തിന് ശേഷം ഓഫീസ് കോണ്‍ഗ്രസ് അതുപോലെ തന്നെ നിലനിര്‍ത്തിയിരുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. ഓഫീസില്‍ നടന്ന ആക്രമണ സംഭവങ്ങള്‍ ഇവര്‍ രാഹുലിന് വിശദീകരിച്ചു നല്‍കി.

'ഇത് എന്റെ ഓഫീസാണ്. പക്ഷേ അതിനും മുന്‍പ് ഇത് വയനാട്ടിലെ ജനങ്ങളുടെ ഓഫീസ് ആണ്. വയനാട്ടിലെ ജനങ്ങളുടെ ശബ്ദമാണ്. അക്രമം ഒരു പ്രശ്‌നവും പരിഹരിക്കില്ല. ഇത് ചെയ്ത കുട്ടികള്‍ നിരുത്തരവാദപരമായാണ് പെറുമാറിയതെങ്കിലും എനിക്കവരോട് വെറുപ്പോ ശത്രുതയോ ഇല്ല.', - ആക്രമണം നടന്ന ഓഫീസ് സന്ദര്‍ശിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് ഓഫീസ് ട്വീറ്റ് ചെയ്തു.

അക്രമമല്ല, സമാധാനത്തിന്റെ മാര്‍ഗത്തിലൂടെ ജനങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ആര്‍എസ്എസും ബിജെപിയും രാജ്യത്ത് ചെയ്തുകൊണ്ടിരിക്കുന്ന അക്രമങ്ങളായാലും വയനാട്ടില്‍ സംഭവിച്ച അക്രമമായാലും കോണ്‍ഗ്രസിന്റെ തത്വങ്ങള്‍ക്ക് എതിരാണ്. രാഷ്ട്രീയ ആശയങ്ങളിലുള്ള വൈരുദ്ധ്യം മൂലം അക്രമം നടത്തുന്നത് അംഗീകരിക്കാനാവില്ല. എങ്കിലും അവരോട് ക്ഷമിക്കുന്നുവെന്നും ഓഫീസ് സന്ദര്‍ശിച്ച ശേഷം രാഹുല്‍ മാധ്യമങ്ങളോട് പ്രതകരിച്ചിരുന്നു.

രാഹുല്‍ ഗാന്ധി ആക്രമണം നടന്ന ഓഫീസിലെത്തിയപ്പോള്‍

Content Highlights: kalpetta MP office attack, rahul gandhi's visit

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022

Most Commented