കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും


നവംബര്‍ 14, 15, 16 തീയതികളിലാണ് കല്പാത്തി രഥോത്സവം

രഥോത്സവത്തിനൊരുങ്ങുന്ന കല്പാത്തി ഗ്രാമവീഥി.

പാലക്കാട് : കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും. വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രം, പുതിയകല്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയകല്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ രാവിലെ 9.30നും 11.30നും ഇടയിലാണ് കൊടിയേറ്റം. ഇതിന് മുന്നോടിയായി ഗ്രാമക്ഷേത്രങ്ങളില്‍ തിങ്കളാഴ്ച സന്ധ്യയ്ക്ക് വാസ്തുശാന്തി നടന്നു.

നവംബര്‍ 14, 15, 16 തീയതികളിലാണ് കല്പാത്തി രഥോത്സവം. ബുധനാഴ്ച വൈകീട്ട് കല്പാത്തി ദേശീയ സംഗീതോത്സവത്തിനും തുടക്കമാവും.

വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം

ചൊവ്വാഴ്ചരാവിലെ 10.30-ന് ശേഷമാണ് കൊടിയേറ്റം. ചന്ദ്രഗ്രഹണമായതിനാല്‍, കൊടിയേറ്റംകഴിഞ്ഞ് അടച്ചാല്‍ വൈകീട്ട് ഏഴിനാണ് ക്ഷേത്രനട തുറക്കുക. തുടര്‍ന്ന് പുണ്യാഹശുദ്ധി, യാഗശാലപൂജ, അഷ്ടബലി, രാത്രി ഒമ്പതിന് ഗ്രാമപ്രദക്ഷിണം, അര്‍ധയാമപൂജ എന്നിവ നടക്കും. ഒന്നാംതേരുനാളായ 14-ന് രാവിലെ രഥാരോഹണത്തിനുശേഷം വൈകീട്ട് രഥപ്രയാണം ആരംഭിക്കും.

പുതിയകല്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം

ചൊവ്വാഴ്ചരാവിലെ എട്ടിന് വേദപാരായണം ആരംഭിക്കും. രുദ്രാഭിഷേകത്തിനുശേഷം 10.30നും 11.30നും ഇടയ്ക്കാണ് കൊടിയേറ്റം. വൈകീട്ട് നാലിന് വേദപാരായണം, രാത്രി 10.30-ന് ഗ്രാമപ്രദക്ഷിണം.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ എട്ടിന് വേദപാരായണം, രുദ്രാഭിഷേകം എന്നിവയും വൈകീട്ട് നാലിന് വേദപാരായണം, രാത്രി ഒമ്പതിന് ഗ്രാമപ്രദക്ഷിണം എന്നിവയും നടക്കും. ഒമ്പതിന് വൈകീട്ട് സംഗീതോത്സവം ആരംഭിക്കും. 15-ന് രാവിലെ 10.30ന് രഥാരോഹണം. വൈകീട്ട് അഞ്ചിന് രഥപ്രദക്ഷിണം ആരംഭിക്കും.

പഴയകല്പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രം

ചൊവ്വാഴ്ച രാവിലെ ഏഴിന് കളഭാഭിഷേകം, വേദപാരായണ ആരംഭം എന്നിവ നടക്കും. രാവിലെ 10.30നും 11-നും ഇടയിലാണ് കൊടിയേറ്റം. രാത്രി പത്തിന് എഴുന്നള്ളത്ത്.

16-ന് രാവിലെ 10നും 10.30നും രഥാരോഹണം നടക്കും. വൈകീട്ട് നാലിന് രഥം ഗ്രാമപ്രദക്ഷിണം.

ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം

ചൊവ്വാഴ്ച രാവിലെ പൂജകള്‍ക്കുശേഷം 9.30-നും 10.30-നും ഇടയ്ക്ക് ഉത്സവത്തിന് കൊടിയേറും. 16-ന് രാവിലെ 9.30നും 10.15നും ഇടയ്ക്കാണ് രഥാരോഹണം.

Content Highlights: kalpathi ratholsavam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented