കോവിഡിന്റെ പിരിമുറുക്കങ്ങളില്ല; കല്പാത്തിയില്‍ വീണ്ടും തേരുരുളും


കല്പാത്തിയിൽ രഥോത്സവപരിപാടികൾ വിശദമാക്കുന്ന സംയുക്ത രഥോത്സവപത്രിക ക്ഷേത്രഭാരവാഹികൾ പ്രകാശനം ചെയ്യുന്നു.

പാലക്കാട്: കോവിഡിന്റെ നിയന്ത്രണങ്ങളും പിരിമുറുക്കങ്ങളുമില്ലാതെ കല്പാത്തിയില്‍ വീണ്ടും തേരുകാലമെത്തുന്നു. വീണ്ടും തേരുരുളാനൊരുങ്ങുമ്പോള്‍ ആഹ്ലാദത്തിമര്‍പ്പിലാണ് ഗ്രാമസമൂഹം. തേരിനെ വരവേല്‍ക്കാന്‍ കല്പാത്തിയില്‍ ഒരുക്കങ്ങള്‍ തകൃതിയാണ്. നഗരസഭയുടെ നേതൃത്വത്തില്‍ രഥവീഥികളില്‍ ടാറിങ് പ്രവൃത്തിയടക്കം പുരോഗമിക്കുന്നുണ്ട്. തേരുകളുടെ മിനുക്കുപണികളും അവസാനഘട്ടത്തിലാണ്. തേരിനുള്ള ചക്രങ്ങളുടെ പണികളാണ് പ്രധാനമായും നടന്നുവരുന്നത്.

ഇന്ന് വൈകീട്ട് നടക്കുന്ന വാസ്തുശാന്തിയോടെ, കല്പാത്തി ഉത്സവത്തെ വരവേല്‍ക്കാനൊരുങ്ങും. ഗ്രാമദേവതകള്‍ വിശ്വാസത്തേരേറാന്‍ കാത്തിരിക്കുകയാണ് ഓരോ ഭക്തനും.സംയുക്ത രഥോത്സവപത്രിക പ്രകാശനം ചെയ്തു

കല്പാത്തിയില്‍ രഥോത്സവത്തിന്റെ വിവിധ പരിപാടികള്‍ വിശദമാക്കുന്ന സംയുക്ത രഥോത്സവപത്രിക പ്രകാശനം ചെയ്തു. ചാത്തപ്പുരം ഗ്രാമക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം ട്രസ്റ്റി വി.കെ. മണികണ്ഠവര്‍മ, മന്തക്കര മഹാഗണപതി ക്ഷേത്രം ഗ്രാമജനസമൂഹം അധ്യക്ഷന്‍ കെ.എസ്. കൃഷ്ണ, പഴയ കല്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം മാനേജിങ് ട്രസ്റ്റി സി.എസ്. കൃഷ്ണന്‍, ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം സെക്രട്ടറി സി.വി. മുരളി എന്നിവര്‍ സംയുക്തമായാണ് പത്രിക പ്രകാശനം ചെയ്തത്.

ചാത്തപ്പുരം രഥം പുനര്‍നിര്‍മാണത്തിന് അഞ്ചുലക്ഷം രൂപ സഹായം

കല്പാത്തി ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രത്തിലെ രഥം പുനര്‍നിര്‍മാണത്തിന് ടൂറിസം വകുപ്പ് അഞ്ചുലക്ഷംരൂപ ധനസഹായം നല്‍കും. കേരള ബ്രാഹ്‌മണസഭ സംസ്ഥാനപ്രസിഡന്റ് കരിമ്പുഴ രാമന്‍ ടൂറിസം വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസിനും ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ധനസഹായമെത്തിയത്.

പുനര്‍നിര്‍മിച്ച രഥത്തിന്റെ വെള്ളോട്ടം നടത്തിയശേഷം, തേരിന് ചെന്ന വെയ്ക്കുന്ന (രഥചക്രങ്ങള്‍ക്ക് മരക്കട്ട വെച്ച് നിയന്ത്രിക്കല്‍) മുതിര്‍ന്ന 12 പേരെ ഞായറാഴ്ച ആദരിച്ചു. രഥപുനര്‍നിര്‍മാണക്കമ്മിറ്റിയും ചാത്തപ്പുരം ഗ്രാമസമൂഹവും ചേര്‍ന്നാണ് ആദരിച്ചത്.

Content Highlights: kalpathi ratholsavam, celebration in kalpathi, palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented