മണിച്ചന്റെ മോചനം: ജയില്‍ ഉപദേശകസമിതിയെ ഒഴിവാക്കി മന്ത്രിസഭ, ഉദ്യോഗസ്ഥസമിതിയുടെ ശുപാര്‍ശ വാങ്ങി


മണിച്ചൻ| File Photo: Mathrubhumi

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചനടക്കമുള്ളവര്‍ക്ക് ശിക്ഷായിളവ് നല്‍കി ജയില്‍മോചിതരാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് ജയില്‍ ഉപദേശകസമിതിയെ മറികടന്ന്. സമിതിയുടെ ശുപാര്‍ശയ്ക്കുപകരം ഗവണ്‍മെന്റ് സെക്രട്ടറിമാരുടെ സമിതിയുണ്ടാക്കി ശുപാര്‍ശ വാങ്ങുകയായിരുന്നു.

ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, നിയമസെക്രട്ടറി, ജയില്‍ ഡി.ജി.പി. എന്നിവരടങ്ങിയ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. ജയില്‍ ഉപദേശകസമിതി മണിച്ചന്റെ കാര്യം പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തടവുകാരുടെ മോചനം സംബന്ധിച്ച ശുപാര്‍ശ ജയില്‍ ഉപദേശകസമിതിയാണ് നല്‍കേണ്ടത്. വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന ഉപദേശകസമിതി ഉദാരസമീപനം സ്വീകരിക്കാറില്ല.

ഇതിനാലാണ് ഉപദേശകസമിതിക്കുപകരം സര്‍ക്കാര്‍ ഉദ്യോഗസ്ഥസമിതിയുണ്ടാക്കി ശുപാര്‍ശ വാങ്ങിയതെന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന സമിതിക്കും ഇക്കാര്യത്തില്‍ ശുപാര്‍ശ നല്‍കാമെന്ന നിയമോപദേശവും ശിക്ഷാ ഇളവിനുള്ള മന്ത്രിസഭാ ശുപാര്‍ശയ്‌ക്കൊപ്പം ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്. ജയില്‍ ഉപദേശകസമിതിയെ മറികടന്നതുകാട്ടി ഗവര്‍ണര്‍ ഫയല്‍ തിരിച്ചയക്കാതിരിക്കാനാണ് ഇത്തരമൊരു നിയമോപദേശം സര്‍ക്കാര്‍ ലഭ്യമാക്കിയത്. ഇതുസംബന്ധിച്ച സുപ്രീംകോടതിയില്‍ നടക്കുന്ന കേസ് ഗവര്‍ണറുടെ തീരുമാനത്തെ സ്വാധീനിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തല്‍. ഗവര്‍ണര്‍ കക്ഷിയല്ലാത്തതിനാല്‍ കേസുസംബന്ധിച്ച വിവരങ്ങള്‍ രാജ്ഭവന്റെ മുമ്പിലില്ല. എന്നാല്‍, ഗവര്‍ണറുടെ തീരുമാനം വരാനുള്ളത് സുപ്രീംകോടതി കണക്കിലെടുക്കാം.

2000-ല്‍ ഇ.കെ. നായനാര്‍സര്‍ക്കാരിന്റെ കാലത്താണ് കല്ലുവാതുക്കല്‍ മദ്യദുരന്തമുണ്ടായത്. സി.പി.എം. നേതാക്കള്‍ക്ക് മാസപ്പടി പണം നല്‍കിയതിന്റെ വിവരങ്ങളെഴുതിയ ഡയറി കണ്ടെത്തിയത് രാഷ്ട്രീയവിവാദമായിരുന്നു. അന്ന് ആരോപണം നേരിട്ടവര്‍ ഇപ്പോള്‍ വലിയ ചുമതലകളിലേക്ക് വന്നപ്പോഴാണ് മണിച്ചന്റെ മോചനശ്രമങ്ങള്‍ വീണ്ടും ആരംഭിച്ചെന്നതും ശ്രദ്ധേയമാണ്.


ശുപാര്‍ശ ചെയ്യപ്പെട്ടവരില്‍ കുപ്പണക്കേസ് പ്രതിയും

ശിക്ഷായിളവ് ചെയ്യാന്‍ സര്‍ക്കാര്‍ ശുപാര്‍ശചെയ്തതില്‍ കുപ്പണ മദ്യദുരന്തക്കേസിലെ പ്രതി തമ്പിയും. കൊല്ലം ജില്ലയിലെ കുപ്പണയില്‍ 2003-ലുണ്ടായ മദ്യദുരന്തത്തില്‍ ഏഴുപേരാണ് മരിച്ചത്. ജീവപര്യന്തം ശിക്ഷ ലഭിച്ച തമ്പി 18 വര്‍ഷം ശിക്ഷയനുഭവിച്ചുകഴിഞ്ഞു.

മകളെ ഗര്‍ഭിണിയാക്കിയ കേസ്, ഊമയും ബധിരയുമായ കുട്ടിയെ പീഡിപ്പിച്ച കേസ് എന്നിവയിലുള്‍പ്പെട്ട പ്രതികളും ശുപാര്‍ശ ചെയ്തവരുടെ പട്ടികയിലുണ്ട്. ഇരുവരും ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുകയാണ്. സി.പി.എമ്മുകാരനെ കൊന്നകേസില്‍ ശിക്ഷയനുഭവിക്കുന്ന ബി.ജെ.പി.ക്കാരനും ബി.ജെ.പി.ക്കാരനെ കൊന്ന കേസില്‍ തടവിലായ സി.പി.എമ്മുകാരനും പട്ടികയിലുണ്ടെന്നാണ് സൂചന.

# അനിഷ് ജേക്കബ്


ഫയലുകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി

#സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ജീവപര്യന്തം കഠിനതടവിന് ശിക്ഷിക്കപ്പെട്ട മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം. ഈ മാസം 19-ന് മുഴുവന്‍ ഫയലുകളും മുദ്രവെച്ച കവറില്‍ ഹാജരാക്കണമെന്ന് ജയില്‍ ഉപദേശകസമിതിക്ക് നിര്‍ദേശം നല്‍കി.

ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. 20 വര്‍ഷമായി തടവില്‍ കഴിയുന്ന മണിച്ചന്റെ മോചന അപേക്ഷയില്‍ നാലുമാസമായിട്ടും തീരുമാനമെടുക്കാത്തതിനെ കോടതി വിമര്‍ശിച്ചു. ഉടന്‍ തീരുമാനമായില്ലെങ്കില്‍ മണിച്ചന് ജാമ്യം നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കി. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മുദ്രവെച്ച കവര്‍ സ്വീകരിക്കാന്‍ കോടതി വെള്ളിയാഴ്ചയും തയ്യാറായില്ല.

മേയ് ആറിന് കേസ് പരിഗണിച്ചപ്പോഴും മുദ്രവെച്ച കവര്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല. വിവരങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാനാണ് അന്ന് ആവശ്യപ്പെട്ടത്.

മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ ഉഷ ചന്ദ്രനാണ് സുപ്രീംകോടതിയെ സമീപിച്ചത്. മണിച്ചന്‍ 20 വര്‍ഷത്തിലധികം ജയിലില്‍ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യയുടെ ഹര്‍ജി. 2000 ഒക്ടോബറില്‍ നടന്ന മദ്യദുരന്തത്തില്‍ 31 പേര്‍ മരിക്കുകയും ആറുപേര്‍ക്ക് കാഴ്ച നഷ്ടമാവുകയും 500 പേര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

Content Highlights: kalluvathukkal hooch tragedy kingpin manichan's release

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Priyanka gandhi

1 min

രാഹുല്‍ തയ്യാറല്ലെങ്കില്‍ പ്രിയങ്ക അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തില്‍ ആവശ്യം

May 14, 2022

More from this section
Most Commented