കല്ലുവാതുക്കല്‍ വിഷമദ്യദുരന്തം; 21 വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം മണിച്ചന്‍ ജയില്‍മോചിതനായി


നെട്ടുകാൽത്തേരി തുറന്ന ജയിലിൽനിന്ന് പുറത്തേക്ക് വന്ന മണിച്ചൻ |ഫോട്ടോ:എസ്.ശ്രീകേഷ്‌

തിരുവനന്തപുരം: 31 പേരുടെ മരണത്തിനിടയാക്കിയ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ 21 വര്‍ഷത്തിനുശേഷം അവസാനപ്രതിയും ജയില്‍മോചിതനായി. ദുരന്തത്തിന്റെ ആസൂത്രകനായ ചിറയിന്‍കീഴ് ഉഷസ്സില്‍ ചന്ദ്രന്‍ എന്ന മണിച്ചനാണ് ഇന്ന് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ നിന്നാണ് മണിച്ചന്റെ മോചനം. മകന്‍ അടക്കമുള്ള ബന്ധുക്കളും മറ്റും സ്വീകരിക്കാനെത്തിയിരുന്നു.

കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസ് പരിഗണിച്ച കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേയും ആറ്റിങ്ങല്‍ ഫസ്റ്റ് ക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേയും വിധികളുടെ അടിസ്ഥാനത്തില്‍ മണിച്ചന്‍ 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അടിയന്തരമായി മോചിപ്പിക്കാന്‍ കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഇപ്പോള്‍ മണിച്ചന്‍റെ മോചനം.വൈപ്പിന്‍ മദ്യദുരന്തത്തിനുശേഷം കേരളത്തെ ഞെട്ടിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തം 2000 ഒക്ടോബറിലാണുണ്ടായത്. മണിച്ചന്‍ നല്‍കിയ ചാരായം വില്‍പ്പനനടത്തിയ കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി ഹയറുന്നീസ എന്ന താത്തയാണ് കേസിലെ മറ്റൊരു പ്രധാനപ്രതി. ദുരന്തത്തില്‍ 31 പേര്‍ മരിച്ചു. ആറുപേര്‍ക്ക് കാഴ്ച നഷ്ടമായി.

നവംബറില്‍ നാഗര്‍കോവിലില്‍നിന്ന് മണിച്ചന്‍ പിടിയിലായി. ഹയറുന്നീസ, മണിച്ചന്റെ സഹോദരന്മാരായ വിനോദ്, കൊച്ചനി എന്നിവര്‍ ഉള്‍പ്പെടെ 26 പ്രതികളെ 2002 ജൂലായില്‍ കൊല്ലം ഒന്നാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ശിക്ഷിച്ചു. മണിച്ചനടക്കം 13 പര്‍ക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. മണിച്ചന് 30.45 ലക്ഷം രൂപ പിഴയും ചുമത്തി. ശിക്ഷാകാലാവധി ആജീവനാന്തമാണെന്നും കോടതി വിധിച്ചു. 2004 ഒക്ടോബറില്‍ മണിച്ചനടക്കം എട്ടുപേരുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. അഞ്ചുപേര്‍ക്ക് ഇളവുനല്‍കി.

2008 ഏപ്രിലില്‍ മണിച്ചന്റെ ഭാര്യ ഉഷയെയും ബന്ധുവിനെയും 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. പിന്നീട് അത് ഹൈക്കോടതി സ്റ്റേചെയ്തു. 2009 മാര്‍ച്ചില്‍ ഒന്നാം പ്രതി ഹയറുന്നീസ കരള്‍രോഗത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു. 2011 ഏപ്രിലില്‍ മണിച്ചന്റെ ജീവപര്യന്തം സുപ്രീംകോടതിയും ശരിവെച്ചു. മണിച്ചന്റെ മദ്യക്കച്ചവടത്തില്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പങ്കുപറ്റിയെന്നു ചൂണ്ടിക്കാട്ടി സംസ്ഥാനസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയുംചെയ്തു.

2017 ഫെബ്രുവരിയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്കൊപ്പം മണിച്ചനും ശിക്ഷയിളവ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും വിവാദമായതോടെ ഉപേക്ഷിച്ചു. 2020 ഏപ്രിലില്‍ മണിച്ചനടക്കം 33 തടവുകാരെ വിട്ടയക്കാനുള്ള ശുപാര്‍ശ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കയച്ചു. 2020 ജൂണ്‍ 13-ന് മണിച്ചന്റെ മോചനത്തിന് ഗവര്‍ണര്‍ അനുമതിനല്‍കി. നഷ്ടപരിഹാരത്തുക കെട്ടിവെക്കാത്തതിനെത്തുടര്‍ന്നാണ് ജയില്‍മോചനം വൈകിയത്.

Content Highlights: Kalluvathukkal hooch case Manichen released from jail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented