കണ്ണൂര്‍: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ലേന്‍ പൊക്കുടന്‍ (79) അന്തരിച്ചു. കണ്ണൂര്‍ ചെറുകുന്ന് മിഷന്‍ ആസ്പത്രിയിലായിരുന്നു അന്ത്യം. കണ്ടല്‍കാടുകള്‍ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ പൊക്കുടന്റെ സംഭാവനകള്‍ക്ക് യുനസ്‌കോയുടെ പരാമര്‍ശം നേടിയിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ രോഗത്തേത്തുടര്‍ന്ന് രാവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ച പൊക്കുടന്‍ മൂന്നു മണിയോടെയാണ് അന്തരിച്ചത്. 

കണ്ണൂരിലെ ഏഴോം പഞ്ചായത്തിലെ എടക്കീല്‍തറയില്‍ അരിങ്ങളെയന്‍ ഗോവിന്ദന്‍ പറോട്ടിയുടേയും കല്ലേന്‍ വെള്ളച്ചിയുടേയും മകനായി 1937 ലാണ് പൊക്കുടന്‍ ജനിച്ചത്. ഇടതുപക്ഷ സഹയാത്രികനായിരുന്ന പൊക്കുടന്‍ കര്‍ഷകര്‍ക്ക് വേണ്ടി ജയില്‍ നിറക്കല്‍ സമരത്തില്‍ പങ്കെടുത്ത് ജയില്‍ വാസമനുഷ്ഠിച്ചിട്ടുണ്ട്. 

സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര പുരസ്‌കാരവും ഹരിത വ്യക്തി പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2001 ല്‍  പിവി തമ്പി പുരസ്‌കാരം 2012 ല്‍  ഭൂമി മിത്ര പുരസ്‌കാരം എന്നിവയു നേടി. കണ്ടല്‍ കാടുകളേക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 2013 പപ്പീലിയോ ബുദ്ധയില്‍ കരിയന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു.

കണ്ടല്‍ക്കാടുകളുടെ കാവലാള്‍

കണ്ടല്‍ കണ്ടതിനപ്പുറം