അവകാശങ്ങൾക്കായി കളിത്തോക്കുകൊണ്ട് കളക്ടറെ ബന്ദിയാക്കി; അനീതി മാറിയിട്ടില്ല; വിഷമത്തോടെ കല്ലറ ബാബു


കല്ലറ ബാബു, പട സിനിമയുടെ പോസ്റ്റർ

വൈക്കം: ‘ആദിവാസികൾക്കുവേണ്ടിയാണ് ഞങ്ങൾ ജീവൻ പണയംവെച്ച് സാഹസത്തിന് മുതിർന്നത്. മാറിമാറി ഭരിച്ച ഇടതുവലതുസർക്കാരുകൾ ഇന്നും ആദിവാസികൾക്ക് നീതി നിഷേധിച്ചുകൊണ്ടിരിക്കുന്നു. അട്ടപ്പാടിയിലെ മധുവിന്റെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയുമ്പോൾ ഏറെ വിഷമമുണ്ട്’-പറയുന്നത് കല്ലറ ബാബു; 1996-ൽ പാലക്കാട് കളക്ടറെ നൂലുണ്ടയും കളിത്തോക്കുംകൊണ്ട് ബന്ദിയാക്കിയ കേസിലെ പ്രതി.

1996 ഒക്ടോബർ നാലിനായിരുന്നു സംഭവം. ആദിവാസിഭൂമിയിലെ അനീതിക്കെതിരേയായിരുന്നു അന്നത്തെ സമരം. ഇന്ന് കൂലിപ്പണിക്കാരനാണ് കല്ലറ ബാബു. സജീവരാഷ്ട്രീയത്തിൽ ഇല്ലെങ്കിലും പ്രതിഷേധപരിപാടികളിലെല്ലാം പങ്കെടുക്കാറുണ്ട്. ഒാഗസ്റ്റ് ഒൻപതിന് മറ്റൊരു ആദിവാസിദിനം വന്നെത്തുമ്പോൾ, ബാബു ആദിവാസികളുടെ സ്ഥിതിയിൽ നിരാശനാണ്.പാലക്കാട് കളക്ടറേറ്റ് സംഭവം ആധാരമാക്കിയാണ് കെ.എം.കമൽ, ‘പട’ എന്ന സിനിമ ഇറക്കിയത്. കളക്ടറെ ബന്ദിയാക്കിയ സംഭവത്തിൽ അന്ന് വിട്ടയച്ചെങ്കിലും പിന്നീട് പോലീസ് കേസെടുത്തു. പതിനാലുവർഷത്തെ ഒളിവുജീവിതത്തിനുശേഷമാണ് കല്ലറ ബാബു പാലക്കാട് കോടതിയിൽ കീഴടങ്ങിയത്. പിന്നീട് ബാബുവിനെ കോടതി വെറുതേവിട്ടു.

കല്ലറ കപിക്കാട് മാടാണിച്ചിറയിൽ ഗോപാലന്റെയും പെണ്ണമ്മയുടെയും ഏഴുമക്കളിൽ ഏറ്റവും ഇളയവനായാണ് കല്ലറ ബാബു എന്ന ജി.ബാബു ജനിച്ചത്. പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബമാണ് ഇവരുടേത്. 1978-80-ലാണ് ബാബു കുറവിലങ്ങാട് ദേവമാതാ കോളേജിൽ പ്രീഡിഗ്രിക്ക് ചേരുന്നത്. അക്കാലത്ത് നക്സൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് മാധവക്കൈമൾ, ചെല്ലപ്പൻ തുടങ്ങിയവർ കല്ലറയിലെത്തി ആശയപ്രചാരണം നടത്തിയിരുന്നു. നക്സൽപ്രസ്ഥാനത്തിനുള്ളിൽ 1979-ലെ ഒക്ടോബർ പ്രമേയം വന്നതോടെയാണ് സാംസ്കാരികവേദിയുംമറ്റും രൂപംകൊള്ളുന്നത്. എല്ലാത്തിന്റെയും മുൻപന്തിയിൽ ബാബുവും ഉണ്ടായിരുന്നു.

1987-ൽ കെ.വേണുവും കെ.എൻ.രാമചന്ദ്രനും രണ്ട് സംഘടനയായി പിരിഞ്ഞപ്പോൾ, കല്ലറ ബാബു കെ.വേണു ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയായി. ഇക്കാലത്ത് ജാതിപ്രശ്നം സജീവമായി ചർച്ചചെയ്തു. അതിന്റെ ഭാഗമായാണ് അധഃസ്ഥിതനവോത്ഥാനമുന്നണി രൂപവത്കരിക്കുന്നത്. കെ.എം.സലിംകുമാറായിരുന്നു സംസ്ഥാന കൺവീനർ. അധഃസ്ഥിത ആദിവാസി സാംസ്കാരികോത്സവം സംഘടിപ്പിച്ചു. ഇക്കാലത്താണ് മുരളി കണ്ണമ്പള്ളി കേരളത്തിൽ ഒരു പടയുണ്ടാക്കണം എന്ന ആശയം മുന്നോട്ടുവെച്ചത്. അതിന് അയ്യങ്കാളിപ്പട എന്ന് പേരും നൽകി. എന്നാൽ, അതൊരു ആശയംമാത്രമായി ഒതുങ്ങുകയായിരുന്നു-ബാബു പറയുന്നു. ഭാര്യ: ഷീബ. മക്കൾ: എം.ബി.നിള, എം.ബി.കണ്ണൻ.

Content Highlights: kallara babu talking about tribals


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022

Most Commented