-
ചെന്നൈ: കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊന്ന സംഭവത്തിലെ പ്രതികളില്‍ 17 പേരെന്ന് പോലീസ്. ഇവരില്‍ മൂന്ന് പേര്‍ക്ക് ചാവേറാകാന്‍ പരിശീലനം ലഭിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.
കര്‍ണാടകയിലും ഡല്‍ഹിയിലും ഗൂഢാലോചന നടത്തിയെന്നും വിവരമുണ്ട്.
ഉടുപ്പിയിലാണ് തമിഴ്നാട് ക്യൂ ബ്രാഞ്ച് പ്രതികളെ ചോദ്യം ചെയ്യുന്നത്. ഈ ചോദ്യം ചെയ്യലിലാണ് 17 പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്. ഇവരില്‍ മൂന്ന് പേര്‍ക്ക് ചാവേറാക്രമണത്തിന് പരിശീലനം ലഭിച്ചിരുന്നുവെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു. 17 പേര് കര്‍ണാടകയിലും ഡല്‍ഹിയിലുമായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയെന്നും പോലീസ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികളെ തമിഴ്നാട് പോലീസിനു കര്‍ണാടക പോലീസ് ഉടന്‍ വിട്ടു നല്‍കില്ല. കര്‍ണാടകയില്‍ സ്ഫോടന ശേഖരം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യാനുള്ളതിനാനാലാണിത്.
പ്രതികള്‍ക്ക് തോക്ക് ലഭിച്ചതുമായി ബന്ധപ്പെട്ടും വിശദമായ അന്വേഷണം നടക്കുന്നുണ്ട്. മുംബൈയില്‍ വെച്ചാണ് തോക്ക് ലഭിച്ചതെന്ന് വിവരമുണ്ട്.
content highlights: Kaliyikkavila murder, 17 accused, 3 got training for suicide bombing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..