വേരുറയ്ക്കാതെ ജൈവവൈവിധ്യ ഉദ്യാനം; നിര്‍മാണം പാതിവഴി പോലുമായിട്ടില്ലെന്ന് വിലയിരുത്തല്‍


ടി.രാജന്‍

ദേശീയപാതയോരത്ത് കാലിക്കടവിൽ പ്രവൃത്തിയാരംഭിച്ച ജൈവവൈവിധ്യ ഉദ്യാനം | ഫോട്ടോ : മാതൃഭൂമി

പിലിക്കോട് : കാലിക്കടവില്‍ ദേശീയപാതയോരത്ത് ഒരുക്കിയ ജൈവവൈവിധ്യ ഉദ്യാനം പാതിവഴിയില്‍. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ സഹായത്തോടെ 14 ജില്ലകളിലും നടപ്പാക്കുന്ന പദ്ധതിയിലൊന്നാണിത്. ഓഗസ്റ്റ് 31-ന് പൂര്‍ത്തീകരിക്കേണ്ടിയിരുന്ന ഉദ്യാനത്തിന്റെ പകുതിപോലും പൂര്‍ത്തിയായിട്ടില്ലെന്നാണ് ജില്ലാ ജൈവവൈവിധ്യ ബോര്‍ഡിന്റെ വിലയിരുത്തല്‍.

3,63,000 രൂപയാണ് പദ്ധതിക്കായി നീക്കിവച്ചത്. പഴശ്ശി ഇക്കോ ടൂറിസം ആന്‍ഡ് റൂറല്‍ ഡെവലപമെന്റ് സൊസൈറ്റിക്കായിരുന്നു നിര്‍മാണച്ചുമതല. സംസ്ഥാനത്തിതുവരെ കൊല്ലം ജില്ലയില്‍ മാത്രമാണ് ഉദ്യാനം ഉദ്ഘാടനംചെയ്തത്.ജില്ലയില്‍ അടങ്കല്‍ തുകയുടെ 60 ശതമാനം മുന്‍കൂര്‍ കൈപ്പറ്റിയാണ് പ്രവൃത്തി തുടങ്ങിയത്. ജൈവവൈവിധ്യ ബോര്‍ഡ് പ്രവൃത്തി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുന്ന മുറയ്ക്ക് 30 ശതമാനം തുക കൂടി നല്‍കും. ബാക്കി 10 ശതമാനം പദ്ധതി പൂര്‍ത്തിയായാല്‍ നല്‍കണമെന്നാണ് വ്യവസ്ഥ. രണ്ടുവര്‍ഷ പരിപാലന കാലാവധികൂടി വ്യവസ്ഥയിലുണ്ട്. മുന്‍കൂര്‍ കൈപ്പറ്റിയ 60 ശതമാനം തുകയുടെ പകുതിപോലും ഇവിടെ ചെലവിട്ടിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ആരും തിരിഞ്ഞുനോക്കാത്തതിനാല്‍ പദ്ധതിപ്രദേശം കാടുകയറി.

ഉദ്യാനം ഉല്ലാസത്തിന്

വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും പഠനത്തിനും ഉല്ലാസത്തിനും ഉപയോഗപ്പെടുത്താനാണ് പദ്ധതി ആവിഷ്‌കരിച്ചത്. നടക്കാനുള്ള വഴിയില്‍ കയര്‍ഭൂവസ്ത്രം വിരിച്ചതും ചുറ്റിലും വലകൊണ്ട് മറച്ചതും നാശത്തിന്റെ വക്കിലാണ്.

നൂറോളം ഇനം ഔഷധസസ്യം ഇവിടെ നട്ടുപിടിപ്പിച്ചെന്നാണ് കണക്ക്. അതിന് ഓടുകൊണ്ട് തടവും തീര്‍ത്തു. ഇപ്പോഴത് നശിച്ചു. ചിത്രശലഭ പാര്‍ക്ക് (സെല്‍ഫി പോയിന്റ്) പേരില്‍മാത്രം ഒതുങ്ങി. നേരത്തേ നട്ടതിന് പരിപാലനമില്ലാത്തതിനാല്‍ നശിച്ചുതുടങ്ങി.

പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടു

: വേഗത്തില്‍ ജൈവവൈവിധ്യ ഉദ്യാനം ഉദ്ഘാടന സജ്ജമാക്കണമെന്ന് പഴശ്ശി ഇക്കോ ടൂറിസം ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നവംബര്‍ 15-നകം പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ഇവര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

- പി.പി.പ്രസന്നകുമാരി, പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്

80 ശതമാനം പൂര്‍ത്തിയായി

:ഉദ്യാനത്തിന്റെ പ്രവൃത്തി 80 ശതമാനം പൂര്‍ത്തിയായായിട്ടുണ്ട്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ് പ്രവൃത്തി നീണ്ടുപോയത്. ഉദ്യാനത്തിന്റെ സൗന്ദര്യവത്കരണം മാത്രമാണ് ബാക്കിയുള്ളത്. ഇത് ഉടന്‍ പൂര്‍ത്തിയാക്കും

- ആര്‍.കെ.ദിനേശ്, പഴശ്ശി ഇക്കോ ടൂറിസം ആന്‍ഡ് റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി സ്ഥാപക ചെയര്‍മാന്‍

പ്രതീക്ഷ അസ്ഥാനത്തായി

: ഉദ്യാനം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ നിര്‍മാണച്ചുമതലയേറ്റെടുത്ത സൊസൈറ്റിക്ക് വീഴ്ചയുണ്ടായി. പഞ്ചായത്ത് ആവശ്യപ്പെട്ടതുപ്രകാരം കഴിഞ്ഞദിവസം സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

- അഖില ഷനോജ്, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍

കാലിക്കടവില്‍ ഒരുവര്‍ഷം മുന്‍പ് നിര്‍മാണം തുടങ്ങിയ ജൈവവൈവിധ്യ ഉദ്യാനമാണ് നിര്‍മാണം എങ്ങുമെത്താതെ നശിക്കുന്നത്.

Content Highlights: kalikkadavu biodiversity garden, construction incomplete, state biodiversity board


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented