ചോറ്, മീന്‍ വറുത്തത്, തോരന്‍, സൂപ്പ്, ജ്യൂസ്.. ഇത് കൊറോണ ഐസലേഷന്‍ വാര്‍ഡിലെ മെനു


-

കൊച്ചി: രാവില ദോശയും സാമ്പാറും മുട്ടയും ഉച്ചയ്ക്ക് ചോറും തോരനും മീന്‍ വറുത്തതും ഇനി വിദേശികളാണെങ്കില്‍ ടോസ്റ്റ് ചെയ്ത ബ്രഡും ചീസും ഇത് കേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രി ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന രോഗികള്‍ക്ക് നല്‍കുന്ന മെനുവാണ്. ഭക്ഷണം മാത്രമല്ല വായിക്കാന്‍ പത്രവും നല്‍കുന്നുണ്ട്. എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജാണ് മികച്ച മെനു തയ്യാറാക്കിയിരിക്കുന്നത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇതുമായി ബന്ധപ്പെട്ട കുറിപ്പ് പ്രസിദ്ധീകരിച്ചത്. മെനുവിന്റെ വിശദവിവരങ്ങളും പുറത്തുവിട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഉറ്റവരെയും ഉടയവരെയും വേര്‍പ്പെട്ട് ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്നവര്‍ക്ക് മികച്ച ഭക്ഷണവും വായനയ്ക്കുള്ള സൗകര്യവുമാണ്
കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഉണര്‍ന്നു കഴിയുമ്പോള്‍ ഒഴിവാക്കാനാവാത്ത ചായ മുതല്‍ മലയാളിയുടെ പ്രിയപ്പെട്ട മീന്‍ പൊരിച്ചതും ദോശയും സാമ്പാറും ചൂടില്‍ തണുപ്പിക്കാന്‍ ജ്യൂസും വരെ ഉള്‍പ്പെടുത്തിയാണ് മെനു തയ്യാറാക്കിയിട്ടുള്ളത്.

രുചിക്കൊപ്പം ആരോഗ്യത്തിനായി പഴങ്ങളും മുട്ടയും ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ മെനുവിലുണ്ട്. വിദേശത്ത് നിന്നുള്ളവര്‍ ആണെങ്കിലോ ടോസ്റ്റ് ചെയ്ത ബ്രെഡും ഓംലെറ്റും സൂപ്പും രാവിലെ ചൂടോടെ തീന്മേശകളില്‍ എത്തും.

രോഗബാധ മൂലം ആഹാര നിയന്ത്രണങ്ങള്‍ ഇല്ലെങ്കിലും പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നിര്‍ദേശ പ്രകാരം പുതിയ മെനു തയ്യാറാക്കിയിട്ടുള്ളത്.
കുട്ടികള്‍ക്കാണെങ്കിലോ പാലും ലഘു ഭക്ഷണവും ഉള്‍പ്പെടുത്തിയുള്ള മെനു ആണ് തയ്യാറാക്കിയിരിക്കുന്നത്.

അവ സൂക്ഷിക്കാനായി പ്രത്യേക സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന ആളുകളോട് ചോദിച്ച ശേഷം അവരുടെ നിര്‍ദേശം കൂടി സ്വീകരിച്ചാണ് കോവിഡ് 19 നോഡല്‍ ഓഫീസര്‍ ഡോ. ഫത്താഹുദീന്‍ , അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. ഗണേഷ് മോഹന്‍, ഫുഡ് ഇന്‍ചാര്‍ജ് ഡോ. ദീപ, സീനിയര്‍ നഴ്സ് അമൃത എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘം ഭക്ഷണ ക്രമം തയ്യാറാക്കിയത്. മെഡിക്കല്‍ കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ മെന്‍സ് ഹോസ്റ്റലിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. 30 പേര്‍ക്ക് വരെയുള്ള ഭക്ഷണം തയ്യാറാക്കാനാണ് തീരുമാനം.

*ഇന്ത്യക്കാരായ ഐസൊലേഷനില്‍ കഴിയുന്ന ആളുകളുടെ ഭക്ഷണ ക്രമം*

രാവിലെ 7.30 : ദോശ, സാമ്പാര്‍, ചായ, മുട്ട പുഴുങ്ങിയത്, ഓറഞ്ച്, ഒരു ലിറ്റര്‍ വെള്ളം
10.30 : പഴച്ചാറ്
12.00: ചപ്പാത്തി, ചോറ്, തോരന്‍ , കറി, മീന്‍ പൊരിച്ചത്, തൈര്, ഒരു ലിറ്റര്‍ വെള്ളം
വൈകീട്ട് 3.30: ചായ, ബിസ്‌ക്കറ്റ് /പഴംപൊരി /വട
രാത്രി 7.00: അപ്പം , വെജിറ്റബിള്‍ സ്റ്റു, രണ്ട് ഏത്തപ്പഴം, ഒരു ലിറ്റര്‍ വെള്ളം

*വിദേശത്ത് നിന്നുള്ളവരുടെ ഭക്ഷണ ക്രമം*

രാവിലെ 7.30: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട പുഴുങ്ങിയത്, പഴങ്ങള്‍, സൂപ്
11.00: പഴച്ചാറ്
12.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, ചീസ് (ആവശ്യമുള്ളവര്‍ക്ക് ), പഴങ്ങള്‍
വൈകീട്ട് 4.00: പഴച്ചാറ്
രാത്രി 7.00: ടോസ്റ്റ് ചെയ്ത ബ്രെഡ്, മുട്ട, പഴങ്ങള്‍

Content Highlight: kalamassery medical college made special food menu for Coronavirus Isolation ward


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


nirmala sitharaman

1 min

പ്രത്യേക പരിഗണനയില്ല; അദാനിക്ക് കേരളത്തിലടക്കം പദ്ധതികള്‍ നല്‍കിയത് BJP ഇതര സര്‍ക്കാര്‍-ധനമന്ത്രി

Feb 6, 2023

Most Commented