.
കൊച്ചി: വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍നിന്ന് ദത്തെടുത്ത കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് മുന്നില്‍ ഹാജരാക്കി. കുഞ്ഞിനെ ദത്തെടുത്ത തൃപ്പൂണിത്തുറ സ്വദേശികളായ ദമ്പതികളാണ് സമിതിയ്ക്ക് മുന്നില്‍ ഹാജരായത്.
നിയമവിരുദ്ധമായാണ് ദത്ത് നല്‍കിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുഞ്ഞിനെ ഹാജരാക്കാന്‍ ശിശുക്ഷേമ സമിതി നിര്‍ദേശിച്ചിരുന്നു. കുട്ടിയെ ആരുടെ സംരക്ഷണത്തില്‍ വിടണമെന്ന കാര്യം സമിതി തീരുമാനിക്കും.
വര്‍ഷങ്ങളായി കുഞ്ഞില്ലാത്തതിനാലാണ് കുട്ടിയെ ദത്തെടുത്തതെന്നും ഇതില്‍ ഇടനിലക്കാര്‍ ഇല്ലെന്നുമാണ് കുഞ്ഞിനെ ദത്തെടുത്തയാളുടെ വാദം. ശിശുക്ഷേമ സമിതിയില്‍ കുഞ്ഞിനെ ഹാജരാക്കി ദത്തുമായി ബന്ധപ്പെട്ട് നിയമപരമായി എന്തെങ്കിലും പോരായ്മകളുണ്ടെങ്കില്‍ അത് പരിഹരിക്കാനാണ് ശ്രമമെന്നും ഇയാള്‍ പറയുന്നു.
എറണാകുളം സ്വദേശികളായ ദമ്പതികള്‍ക്ക് 2022 ഓഗസ്റ്റില്‍ ജനിച്ച കുട്ടിയാണ് ഇതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഒളിവില്‍ പോയ യഥാര്‍ത്ഥ മാതാപിതാക്കള്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ തന്നെ ജനിച്ച കുട്ടിയെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി തൃപ്പൂണിത്തുറ സ്വദേശികള്‍ക്ക് നല്‍കുകയായിരുന്നു.
മെഡിക്കല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാനായി ഇടപെടല്‍ നടത്തിയതെന്നാണ് കണ്ടെത്തല്‍. കേസില്‍ ഒന്നാംപ്രതിയായ അനില്‍കുമാറിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. മുന്‍കൂര്‍ജാമ്യം തേടി ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
Content Highlights: kalamassery fake birth certificate case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..