പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കൊച്ചി: കളമശ്ശേരി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുഞ്ഞിന്റെ ദത്ത് നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. കുഞ്ഞ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സി.ഡബ്ല്യൂ.സി)യുടെ സംരക്ഷണയില്‍ തുടരും. ഭാവിയില്‍ കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യഥാര്‍ഥ മാതാപിതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. മാതാപിതാക്കളുടെ അന്തിമ തീരുമാനം അറിഞ്ഞശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് സിഡബ്ല്യൂസി വ്യക്തമാക്കി.
സിബ്ല്യൂസിക്ക് മുന്നില്‍ ഹാജരായാണ് കുഞ്ഞിന്റെ യഥാര്‍ഥ അച്ഛനും അമ്മയും മൊഴി നല്‍കിയത്. കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയാതെവന്ന സാഹചര്യത്തിലാണ് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കുഞ്ഞിനെ കൈമാറിയത്. എന്നാല്‍ ഭാവിയില്‍ കുഞ്ഞിനെ നോക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. എന്നാല്‍ ഇപ്പോള്‍ കുഞ്ഞിനെ സംരക്ഷിക്കാനുള്ള പരിതസ്ഥിതിയില്ല. അതുകൊണ്ട് കുഞ്ഞിനെ തത്കാലം സിഡബ്ല്യൂസി സംരക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. ഈ സാഹചര്യത്തിലാണ് ദത്ത് നടപടികള്‍ തത്കാലം നിര്‍ത്തിവച്ചത്.
കേസില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കേസിലെ മുഖ്യപ്രതി അനില്‍ കുമാറിനെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റാണ് ഇയാള്‍. അടുത്ത ദിവസം അനില്‍ കുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യംചെയ്യും. കേസില്‍ കൂടുതല്‍ അറസ്റ്റിനും സാധ്യതയുണ്ട്.
Content Highlights: Kalamassery birth certificate case CWC adoption
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..