കലാഭവന്‍ മണിയുടെ മരണം; അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു


ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. ചാലക്കുടി സി.ഐയില്‍ നിന്ന് സി.ബി.ഐ. ഇന്‍സ്‌പെക്ടര്‍ വിനോദ് രേഖകള്‍ ഏറ്റുവാങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.

ഫോറന്‍സിക് രേഖകളിലെ വൈരുദ്ധ്യം ഉള്‍പ്പെടെ വ്യക്തതയില്ലാത്ത നിരവധി ചോദ്യങ്ങളെ തുടര്‍ന്നാണ്‌ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന ആവശ്യം ഉയര്‍ന്നത്.

2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രോഗംമൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പോലീസ് പരിശോധിച്ചത്.

മൃതദേഹപരിശോധന, രാസപരിശോധന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഗുരുതരമായ കരള്‍രോഗവും വൃക്കയുടെ തകരാറും പ്രമേഹവും മണിക്കുണ്ടായിരുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented