പത്തനംതിട്ട: കക്കി ഡാം തിങ്കളാഴ്ച (18/10/2021) രാവിലെ 11-ന് തുറക്കും. ഇതേത്തുടര്‍ന്ന് കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ നദികളില്‍ വൈകുന്നേരത്തോടെ  ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ മേഖലകളിലും ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റേണ്ട സാഹചര്യത്തില്‍  റവന്യൂ, തദ്ദേശസ്വയംഭരണം, പോലീസ്, ജലസേചനം, ആര്‍.ടി.ഒ.,  ഫിഷറീസ്,ജലഗതാഗതം എന്നീ വകുപ്പുകളും കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി,  കെ.എസ്.ആര്‍.ടി.സി എന്നിവയും ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

content highlights: kakki dam to open on monday